ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്
ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. ഇരുട്ടായതിനാല്‍ കുത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com