വൻതുക ചിലവാക്കി ആളെയെടുത്തു, മാസങ്ങൾക്ക് ശേഷം പിരിച്ചുവിടൽ; വിചിത്ര നടപടിയുമായി മെറ്റ

പിരിച്ചുവിടൽ സാധാരണ നടപടിയാണെന്നാണ് മെറ്റയുടെ വാദം

വൻതുക ചിലവാക്കി ആളെയെടുത്തു, മാസങ്ങൾക്ക് ശേഷം പിരിച്ചുവിടൽ; വിചിത്ര നടപടിയുമായി മെറ്റ
dot image

മെറ്റയുടെ എഐ ഡിവിഷനിൽ കൂട്ടപ്പിരിച്ചുവിടൽ. 600 എഐ ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിടുന്നത്. മാസങ്ങൾക്ക് മുൻപ് വൻ തുക മുടക്കി എഐ വിഭാഗത്തിലേക്ക് നിയമിച്ച ജീവനക്കാരെയാണ് ഇപ്പോ

ഒക്ടോബർ 22നാണ് മെറ്റ ജീവനക്കാർക്ക് പിരിച്ചുവിടലിനെ സംബന്ധിച്ച് മെമോ ലഭിച്ചത്. കാര്യക്ഷമത വർധിപ്പിക്കുക, ഉദ്യോഗസ്ഥവൃന്ദത്തെ കുറയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് മെറ്റ ചീഫ് എഐ ഓഫീസർ അലക്സാൻഡർ വാങ് പറഞ്ഞത്. ടീമിലെ ആളുകൾ കുറയുന്നത് മെച്ചപ്പെട്ട ആശയവിനിമയത്തിന് വഴിയൊരുക്കുമെന്നും എല്ലാ ജീവനക്കാരും കൂടുതൽ ജോലി ചെയ്യുന്നവരായി മാറുമെന്നും വാങ് പറയുന്നു.

ഇത്തരത്തിൽ പിരിച്ചുവിട്ടേക്കാവുന്ന തൊഴിലാളികളോട് കമ്പനിയിൽ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനും മെറ്റ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എഐ തസ്തികകളിലേക്ക് വീണ്ടും ആളെ എടുക്കുമെന്നും അറിയിപ്പുണ്ട്. പിരിച്ചുവിടൽ സാധാരണ നടപടിയാണെന്നാണ് മെറ്റയുടെ വാദം. എന്നാൽ അടുത്തിടെ മാത്രം മെറ്റ ആരംഭിച്ച ടിഡിപി ലാബിനെ പിരിച്ചുവിടൽ അത്ര ബാധിച്ചിട്ടില്ല.

മാസങ്ങൾക്ക് മുൻപാണ് തങ്ങളുടെ പുതിയ സംരംഭമായ സ്കെയിൽ എഐയിൽ മെറ്റ വലിയ നിക്ഷേപം നടത്തിയത്. മാത്രമല്ല, തങ്ങളുടെ എതിരാളികളായ കമ്പനികൾ നൽകുന്നതിനേക്കാൾ മികച്ച ശമ്പളവും വാഗ്ദാനം ചെയ്താണ് മെറ്റ തൊഴിലാളികളെ എടുത്തത്. ആപ്പിൾ, ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾ നേരത്തെതന്നെ എഐയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പിന്നാലെയാണ് മെറ്റയും ചുവടുമാറ്റിയത്.

Content Highlights:

dot image
To advertise here,contact us
dot image