പ്രൈം മെമ്പർഷിപ്പിൻ്റെ പേരിൽ ഉപയോക്താക്കളെ കബളിപ്പിച്ചു! ആമസോണിന് നഷ്ടമാകുക കോടികള്‍

സീയാറ്റലിലെ യുഎസ് ജില്ലാ കോടതിയിൽ ഈ ആഴ്ച നടന്ന വിചാരണയിലാണ് അപ്രതീക്ഷിത ഒത്തുതീർപ്പ് നടന്നിരിക്കുന്നത്.

പ്രൈം മെമ്പർഷിപ്പിൻ്റെ പേരിൽ ഉപയോക്താക്കളെ കബളിപ്പിച്ചു! ആമസോണിന് നഷ്ടമാകുക കോടികള്‍
dot image

ഉപയോക്താക്കളെ സമ്മതമില്ലാതെ പ്രൈം അംഗത്വത്തിലേയ്ക്ക് സൈൻ അപ്പ് ചെയ്യിക്കുകയും പിന്നീട് അവർക്കത് കാൻസൽ ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്ന രീതിയിൽ പ്ലാറ്റ്‌ഫോമിനെ ഉപയോഗിച്ചതിന് ഓൺലൈൻ റീടെയ്ൽ ഭീമൻ ആമസോൺ 2.5 ബില്യൺ ഡോളർ പിഴ. ഉപയോക്താക്കളെ ആമേസോണ്‍ കബളിപ്പിച്ചെന്ന പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഫെഡറൽ ട്രേഡ് കമ്മീഷനിലാണ് പരാതിയിൽ മേലുള്ള ഒത്തുതീർപ്പിൻ്റെ ഭാഗമായുള്ള തീരുാനം ഉണ്ടായിരിക്കുന്നത്. സിവിൽ നിയമലംഘനത്തിന് പിഴയായി ഒരു ബില്യൺ ഡോളറാണ് ആമസോൺ നൽകേണ്ടത്. ഇത്തരം കേസിൽ കമ്പനി നൽകുന്ന വലിയ പിഴ തുകയാണിത്. ബാക്കി 1.5 ബില്യൺ ഡോളർ ഉപയോക്താക്കൾക്ക് നൽകും.

അമേരിക്കയിലെ സീയാറ്റിൽ ജില്ലാ കോടതിയിൽ ഈ ആഴ്ച നടന്ന വിചാരണയിലാണ് അപ്രതീക്ഷിത ഒത്തുതീർപ്പ് നടന്നിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ പരാതിയെ എതിർത്ത ആമസോൺ കടുത്ത നിലപാടുമായി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ വിചാരിച്ചതിലും വലിയൊരു തുകയാണ് ഇപ്പോൾ ഉപയോക്താക്കൾക്ക് റീഫണ്ട് ചെയ്യാമെന്ന് ആമസോൺ സമ്മതിച്ചിരിക്കുന്നതെന്നാണ് ഫെഡറൽ ട്രേഡ് ഏജൻസിയുടെ പ്രതികരണം. അതേസമയം ഈ കേസ് ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാൽ കാലങ്ങളോളം നിയമപോരാട്ടവുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്തതിനാലാണ് ഒത്തുതീർപ്പിന് തയ്യാറായതെന്നുമാണ് ആമസോൺ അധികൃതരുടെ പ്രതികരണം. രണ്ടു വർഷം മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. തങ്ങളുടെ ഭാഗത്ത് നിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ലെന്ന വാദത്തിൽ ആമസോൺ ഉറച്ചുനിൽക്കുകയാണ്.

ആമസോൺ പ്രൈം അവരുടെ സബ്‌സ്‌ക്രൈബേഴ്‌സിനായി പല പ്ലാനുകളും നടപ്പിലാക്കുന്നുണ്ട്. എന്നാൽ പ്രൈം സബ്‌സ്‌ക്രിപ്ഷൻ ഇല്ലാതെ ഉപയോക്താക്കൾക്ക് ഒരു സാധനവും വാങ്ങാൻ കഴിയില്ലെന്നും പരാതിയുണ്ട്. മാത്രമല്ല, ചില കേസുകളിൽ കൺസ്യൂമേഴ്‌സിന് ട്രാൻസാക്ഷനുകൾ പൂർത്തീകരിക്കാനായി ഒരു പ്രത്യേക ബട്ടൻ തന്നെ കൊടുത്തിട്ടുണ്ട്. ഇതിൽ അമർത്തിയാൽ പ്രൈം സബ്‌സ്‌ക്രിപ്ഷനിൽ എൻറോളാകുന്നത് ഉപയോക്താവിന് അറിയാൻ സാധിക്കില്ല. ഇത്തരത്തിലുള്ള ഗൂഢതന്ത്രങ്ങൾ ആമസോണിന്‍റെ ഭാഗത്ത് നിന്നുണ്ടായെന്നാണ് ആരോപണം.

ഇത്തരത്തിൽ ഉപയോക്താക്കൾ അറിയാതെ ലഭിക്കുന്ന പ്രൈം സബ്‌സ്‌ക്രിപ്ഷൻ കാൻസല്‍ ചെയ്യാനുള്ള വഴികളും ആമസോൺ തടയുന്നുവെന്നും ഫെഡറൽ ട്രേഡ് കമ്മിഷന് ലഭിച്ച പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: Amazon to pay 2.5 billion dollar for duping Prime subscribers

dot image
To advertise here,contact us
dot image