
ആപ്പിള്‍ ഫാന്‍സിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഐഫോണ്‍ 17 സീരീസ് ലോഞ്ച് ചെയ്തത്. ഈ മാസം 19 മുതലാണ് ഫോണ്‍ വില്‍പന ആരംഭിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത വിപണികളില്‍ പ്രീ ഓര്‍ഡര്‍ നിലവില്‍ ലഭ്യമാണ്. ഐഫോണ്‍ 17 സീരീസില്‍ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയത് പ്രൊ മാക്സിലെ ഒരു പ്രത്യേക നിറത്തിലുള്ള ഫോണാണ്. മൂന്നുദിവസത്തിനുള്ളില്‍ തന്നെ ഫോണ്‍ വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഈ നിറത്തിലുള്ള ഫോണുകള്‍ ഇന്‍ സ്റ്റോര്‍ പ്രീ ഓര്‍ഡറിന് ലഭ്യമല്ല.
ഏതാണ് ആ നിറം
കോസ്മിക് ഓറഞ്ച് വേരിയന്റിലുള്ള ഐഫോൺ 17 പ്രോ മാക്സാണ് യുഎസിലും ഇന്ത്യയിലും ജനപ്രിയമായി കൊണ്ടിരിക്കുന്നത്. കോസ്മിക് ഓറഞ്ച് നിറത്തിലുള്ള ഐഫോൺ 17 പ്രോ മാക്സിന് ഡിമാന്‍ഡ് ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. കമ്പനി ഹാൻഡ്‌സെറ്റുകൾക്കുള്ള പ്രീ-ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങി മൂന്ന് ദിവസത്തിനകം സ്റ്റോക്ക് വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.
പ്രീ-ഓര്‍ഡറുകള്‍ ഉയര്‍ന്നതോടെ കോസ്മിക് ഓറഞ്ച് നിറത്തിലുള്ള ഐഫോൺ 17 പ്രോ മാക്‌സ് വിറ്റുതീര്‍ന്നതായി ഒരു ആപ്പിള്‍ വക്താവ് അറിയിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഡീപ് ബ്ലൂ പതിപ്പ് ഇപ്പോഴും ചില സ്റ്റോറുകളിൽ ലഭ്യമാണെന്നും ഓറഞ്ച് മോഡൽ എത്രയും വേഗം റീസ്റ്റോക്ക് ചെയ്യാൻ ബാക്കെൻഡ് ടീം പ്രവർത്തിക്കുന്നുണ്ടെന്നും എക്സിക്യൂട്ടീവ് കൂട്ടിച്ചേർത്തു. ഈ വേരിയന്‍റ് സില്‍വര്‍ നിറത്തിലും ലഭ്യമാണ്.
സെപ്റ്റംബർ 19 മുതൽ ഐഫോൺ 17 സീരീസിന്റെ ഏതാനും യൂണിറ്റുകൾ സ്റ്റോറുകളിൽ നേരിട്ടെത്തി വാങ്ങുന്ന ഉപഭോക്താക്കളില്‍ ആദ്യം വരുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യം എന്ന രീതിയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ആപ്പിൾ വാച്ച് സീരീസ് 11 , വാച്ച് അൾട്രാ 3 , വാച്ച് എസ്ഇ 3 , എയർപോഡ്സ് പ്രോ 3 എന്നീ ലൈനപ്പുകളുടെ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12 മുതൽ ആപ്പിൾ സ്വീകരിച്ചു തുടങ്ങി. ഇന്ത്യയിൽ ഐഫോൺ 17 സീരീസ്, ഐഫോൺ എയർ വിതരണങ്ങൾ പരിമിതമാകുമെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ആപ്പിളിന്റെ വെബ്‌സൈറ്റ് സെപ്റ്റംബർ അവസാനം മുതൽ ഒക്ടോബർ ആദ്യം വരെയുള്ള ഡെലിവറി കാലതാമസം കാണിക്കുന്നുണ്ട്. ഐഫോൺ 17 ബെയ്സ് മോഡല്‍, ഐഫോൺ എയർ മോഡല്‍ എന്നിവയെയും ബാധിക്കുന്നുമെന്നാണ് റിപ്പോർട്ട്.
Content Highlights- That particular variant of the iPhone 17 series went out of stock in three days