
ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി ഇന്ത്യയുടെ സീനിയർ താരം രോഹിത് ശർമ. ഓസ്‌ട്രേലിയ എയ്ക്കെതിരെ നടക്കുന്ന ഇന്ത്യ എയുടെ അനൗദ്യോഗിക ഏകദിന പരമ്പരയിൽ കളിക്കാൻ താരം തയ്യാറെടുക്കുന്നതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർച്ചിൽ ഇന്ത്യ വിജയിച്ച ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ശേഷം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഐപിഎല്ലിന് ശേഷം അദ്ദേഹം ഒരു ക്രിക്കറ്റ് പോലും കളിച്ചിട്ടില്ല.
ഒക്ടോബർ-നവംബർ മാസങ്ങളിൽ വൈറ്റ്-ബോൾ പരമ്പരയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്നുണ്ട്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയ്ക്ക് മുമ്പാണ് എ ടീമുകളുടെ മത്സരം.
ഒക്ടോബർ 19, 23, 25 തീയതികളിൽ പെർത്ത്, അഡലെയ്ഡ്, സിഡ്‌നി എന്നിവിടങ്ങളിലായി ഏകദിന മത്സരങ്ങൾ നടക്കും. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ രോഹിത്തിന്റെ അവസാന പര്യടനമാണിതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിസിസിഐ ഈ റിപ്പോർട്ട് തള്ളിയിരുന്നു. 38 കാരനായ രോഹിത് ഇതിനകം തന്നെ തന്റെ ടെസ്റ്റ്, ടി 20 കുപ്പായം അഴിച്ചിരുന്നു.
50 ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് രോഹിത്, 273 മത്സരങ്ങളിൽ നിന്ന് 32 സെഞ്ച്വറികൾ (മൂന്ന് ഇരട്ട സെഞ്ച്വറി) ഉൾപ്പെടെ 11,168 റൺസ് നേടിയിട്ടുണ്ട്.
Content Highlights-ohit to return to ODI cricket, play with India A team; Report