
ആപ്പിള്‍ ഐഫോണ്‍ 17 സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, പ്രോ മാക്സ് മോഡലുകള്‍ക്കൊപ്പം ഐഫോണ്‍ 17 എയര്‍ എന്ന പേരില്‍ ഒരു പുതിയ വേരിയന്റും ആപ്പിള്‍ പുറത്തിറക്കുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. 79,999 രൂപ മുതലായിരിക്കാം ഇന്ത്യയിലെ വില.
ഐഫോണ്‍ 17ന്റെ പുറത്തു വന്ന ചിത്രങ്ങള്‍ പ്രകാരം മറ്റൊരു പ്രധാന മാറ്റം ആപ്പിള്‍ ലോഗോ പുനഃസ്ഥാപിച്ചതാണ്. മുന്‍ മോഡലുകളിലേതുപോലെ പിന്‍ പാനലില്‍ കേന്ദ്രീകരിക്കുന്നതിനുപകരം, ലോഗോ ഇപ്പോള്‍ താഴെയായി കാണപ്പെടുന്നു. കൂടാതെ ബാക്കില്‍ ക്യാമറ നല്ല വീതിയില്‍ നിറഞ്ഞു നില്‍ക്കുന്ന നിലയിലാണ് പ്രധാന കാമറ മൊഡ്യൂള്‍.
ഐഫോണ്‍ 17 എയറിലും ഐഫോണ്‍ 17 പ്രോയിലും പ്രോ മാക്സിലും 12 ജിബി റാമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17ല്‍ എട്ടു ജിബി റാം തന്നെയാണ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 17 നിരയിലെ നാല് മോഡലുകളിലും ഫ്രണ്ട് കാമറയില്‍ വലിയതോതിലുള്ള അപ്‌ഗ്രേഡ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് ഐഫോണ്‍ 16 സീരീസില്‍ കാണപ്പെടുന്ന 12MP സെല്‍ഫി കാമറയുടെ റെസല്യൂഷന്‍ ഇരട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: iphone 17 series is likely to launch in india soon