ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ

രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത

dot image

രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read:

10 മുതൽ 12 ശതമാനം വരെ വർധനവ് ഉണ്ടാകാമെന്നാണ് സൂചന. എന്നാൽ, ഇത്തവണ ഘട്ടം ഘട്ടമായുള്ള സമീപനമാകും കമ്പനികൾ സ്വീകരിക്കുക. എന്നാൽ കഴിഞ്ഞ വർഷം 11 മുതൽ 23 ശതമാനം വരെ ഉയർത്തിയതിന് പിന്നാലെ വരുന്ന ഈ നീക്കം മൊബൈൽ റീചാർജ് പ്ലാനുകൾ കൂടുതൽ ചെലവേറിയതാക്കും.

മെയ് മാസത്തിലെ സജീവ വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് പുതിയ നിരക്ക് വർധനയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് ET ടെലികോം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കുറഞ്ഞ റീചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്താണ് ആലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2025 മെയ് മാസത്തിൽ മാത്രം ഇന്ത്യൻ ടെലികോം മേഖലയിൽ 7.4 ദശലക്ഷം പുതിയ സജീവ വരിക്കാരുണ്ടായി. ഇതോടെ മൊത്തം സജീവ വരിക്കാരുടെ എണ്ണം 1.08 ബില്യണിലായി, കഴിഞ്ഞ 29 മാസത്തിനിടയിലുണ്ടായ ഏറ്റവും വലിയ വർധനവാണിത്.

2024-ൽ ഒറ്റയടിക്ക് വർധനവ് നടപ്പാക്കിയത് ഉപയോക്താക്കൾ മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാൻ

കാരണമാകുമോ എന്ന ഭയം ടെലികോം കമ്പനികൾക്കുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഇത്തവണ ഘട്ടം ഘട്ടമായി കൂട്ടാനുള്ള കാരണം. ഇടത്തരം മുതൽ ഉയർന്ന വിലയുള്ള റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നവരെയാകും ഈ വർധനവ് പ്രധാനമായും ബാധിക്കുക എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തെന്നാൽ കുറഞ്ഞ വിലയുള്ള പ്ലാനുകളുടെ വില വർദ്ധിപ്പിക്കാൻ കമ്പനികൾക്ക് ഭയമുണ്ട്, ഇത് സാധാരണക്കാരായ ഉപയോക്താക്കളെ നെറ്റ്വർക്ക് മാറ്റാൻ പ്രേരിപ്പിച്ചേക്കാം എന്നതാണ് കാരണം.

Highlights: There is a possibility of mobile recharge rates increasing in India

dot image
To advertise here,contact us
dot image