850 രൂപയിൽ തുടങ്ങുന്ന പ്ലാനുകൾ; മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭിക്കാൻ എത്ര രൂപ കൊടുക്കണം?

പ്രതിമാസം 850 രൂപയിൽ താഴെ വരുന്ന പ്ലാനുകളുമായിട്ടായിരിക്കും മസ്‌ക് ഇന്ത്യയിൽ എത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

dot image

തകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ പോവുകയാണ്. ഇന്റർനെറ്റ് ലോകത്ത് വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യയുള്ള സ്റ്റാർലിങ്ക് ഇന്ത്യയിൽ എത്തുമ്പോൾ എത്രയായിരിക്കും പാക്കേജ് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. പ്രതിമാസം 850 രൂപയിൽ താഴെയുള്ള പ്ലാനുകളുമായിട്ടായിരിക്കും മസ്‌ക് ഇന്ത്യയിൽ എത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രമോഷണൽ ഓഫറായി ആദ്യഘട്ടത്തിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് നൽകാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇന്ത്യൻ മാർക്കറ്റിലെ ഉപഭോക്താകളെ കൂടി ഉൾപ്പെടുത്തി സ്റ്റാർലിങ്ക് ഉപഭോക്താക്കളുടെ ആകെ എണ്ണം 10 ദശലക്ഷം കടത്താനും കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്.


ഈ മാസം ആദ്യമാണ്, ഇന്ത്യയിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ ആരംഭിക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ വയേഡ്, വയർലെസ് ബ്രോഡ്ബാൻഡ് കണക്ഷനുകളേക്കാൾ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾക്ക് ചെലവ് വർധിക്കുമെന്നാണ് കണക്കാക്കുന്നത്.

എന്നാൽ കമ്പനിയുടെ ഇന്ത്യയിലെ ലോഞ്ച് പ്രമാണിച്ച് ആദ്യഘട്ടത്തിൽ കുറഞ്ഞ വിലയ്ക്ക് ഇന്റർനെറ്റ് ഓഫറുകൾ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളിൽ പോലും ഉപഭോക്താക്കൾക്ക് അതിവേഗ, കുറഞ്ഞ ലേറ്റൻസി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആണ് മസ്‌കിന്റെ സ്റ്റാർലിങ്ക് ഓഫർ ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോ എർത്ത് ഓർബിറ്റ് എന്ന ഉപഗ്രഹ ശൃംഖലയാണ് ഇന്റർനെറ്റ് സേവനത്തിനായി കമ്പനി ഉപയോഗിക്കുന്നത്.

നിലവിൽ അമേരിക്കയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റിന് പ്രതിമാസം 80 ഡോളറാണ് നൽകേണ്ടത് (6800 രൂപ) ഇതിന് പുറമെ ഇന്റർനെറ്റ് സേവനം ലഭിക്കുന്നതിനുള്ള സ്റ്റാർലിങ്ക് സ്റ്റാൻഡേർഡ് കിറ്റ് 340 ഡോളർ (29700 രൂപ) നൽകി വാങ്ങണം.

Content Highlights: How much does it cost to get Musk's satellite internet in India?

dot image
To advertise here,contact us
dot image