14,000 രൂപയ്ക്ക് പതഞ്ജലിയുടെ ഇലക്ട്രിക് സ്‌കൂട്ടറോ? എന്താണ് സത്യം?

ഒറ്റ ചാർജിൽ 440 കിലോമീറ്റർ യാത്ര ചെയ്യാനാവുമെന്നായിരുന്നു അവകാശവാദം

dot image

ഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയെ ഞെട്ടിച്ച വാർത്തകളിൽ ഒന്നായിരുന്നു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി വാഹന നിർമാണ രംഗത്തേക്കും എത്തുന്നുവെന്നത്. ഇല്ക്ട്രിക് സ്‌കൂട്ടാറാണ് കമ്പനി ആദ്യമായി പുറത്തിറക്കുന്നതെന്നും ഇതിന് 14,000 രൂപ മാത്രമാണ് വിലയെന്നുമായിരുന്നു സോഷ്യൽ മീഡിയയുടെ പ്രചരണം. എന്നാൽ 14000 രൂപയ്ക്ക് 440 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന ഒരു ഇലക്ട്രിക് സ്‌ക്കൂട്ടർ പുറത്തിറക്കാൻ സാധിക്കില്ലെന്നാണ് വിവിധ ടെക് വിദഗ്ധർ വ്യക്തമാക്കുന്നത്.


440 കിലോമീറ്റർ റേഞ്ചിന് കുറഞ്ഞത് 8 kWh ബാറ്ററി ശേഷി ആവശ്യമാണ്. എന്നാൽ നിലവിൽ വിപണിയിൽ ഉള്ള ഭൂരിപക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകളും 2.5-4 kWh പരിധിയിലുള്ള ബാറ്ററികളാണ് ഉപയോഗിക്കുന്നത്.

എന്നാൽ ഈ വില ലോഞ്ച് വിലയാണെന്നാണ് HBTU വിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്. നീക്കം ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉള്ളതെന്നും ഏകദേശം 3 മുതൽ 4 മണിക്കൂർ വരെ സമയം കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം സ്‌കൂട്ടർ എന്ന് പുറത്തിറങ്ങുമെന്നോ എങ്ങനെയാണ് വാങ്ങാൻ സാധിക്കുകയെന്നോ പതഞ്ജലിയുടെ ഒരു പ്രസ്താവനയും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ വാർത്ത വ്യാജമാണെന്നാണ് cartoq റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Patanjali Launches EV Scooter

dot image
To advertise here,contact us
dot image