Top

'മണി ഹൈസ്റ്റ്' കാണും മുൻപ് അറിഞ്ഞിരിക്കാം; 'ഒളിഞ്ഞിരിക്കുന്ന സസ്പെൻസ്'

ഈ സ്പാനിഷ് ക്രൈം ഡ്രാമയെക്കാൾ ആരാധകർ ഉള്ള മറ്റൊരു സീരീസും ഇപ്പോൾ ഇല്ല എന്ന് പറയാം. ലോകമെമ്പാടുമുള്ള എല്ലാവരുടെയും പ്രിയപ്പെട്ട ഷോകളേക്കാളും ഒരുപടി ഉയരത്തിലാണ് 'മണി ഹൈസ്റ്റ്' ഇപ്പോൾ.

27 Nov 2021 12:43 PM GMT
ഫിൽമി റിപ്പോർട്ടർ

മണി ഹൈസ്റ്റ് കാണും മുൻപ് അറിഞ്ഞിരിക്കാം; ഒളിഞ്ഞിരിക്കുന്ന സസ്പെൻസ്
X

'മണി ഹൈസ്റ്റ്' (Money heist) അല്ലെങ്കിൽ 'ലാ കാസ ഡി പാപ്പൽ' (La Casa d Papel) ലോക പ്രേക്ഷകരെ സ്വാധീനിച്ചത് വളരെ വേഗത്തിലാണ്. സീസൺ 5 ന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയതിനുശേഷം, നിരവധി രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിലുടനീളം ഏറ്റവുമധികം ആളുകൾ കണ്ട ഷോയായി, എല്ലാ റെക്കോർഡുകളെയും തകർത്തു മാറിക്കഴിഞ്ഞു. 2020 ഏപ്രിലിൽ പുറത്തിറങ്ങിയ നാലാമത്തെ ഭാഗമാണ് കഥയിലെ വഴിത്തിരിവാകുന്നത്. 'ദി എൻഡ് ഓഫ് ദി റോഡ്' (The End of the Road), 'ഡു യു ബീലിവ് ഇൻ റീ ഇൻകാർനേഷൻ' (You do Belive in reincarnation), വെൽക്കം 'ടു ദ് സ്‌പെക്റ്റകിൾ ഓഫ് ലൈഫ്'(Welcome to the spectacle of life), 'യുവർ പ്ലേസ് ഇൻ ഹെവൻ'(Your place in heaven), 'ലിവ് മെനി ലൈവ്‌സ്'( Live Many lives) തുടങ്ങിയ 5 എപ്പിസോഡുകളുമായാണ് ആദ്യ വോള്യം പുറത്തുവന്നത്. അടുത്ത വോള്യം ഡിസംബർ 3ന് റിലീസ് ചെയ്യുമ്പോൾ ലോകമെമ്പാടുമുള്ള 'മണി ഹൈസ്റ്റ്' ആരാധകർ ഏറെ ആകാംക്ഷയിലാണ്. കാരണം, ഈ സ്പാനിഷ് ക്രൈം ഡ്രാമയെക്കാൾ ആരാധകർ ഉള്ള മറ്റൊരു സീരീസും ഇപ്പോൾ ഇല്ല എന്ന് പറയാം. ലോകമെമ്പാടുമുള്ള എല്ലാവരുടെയും പ്രിയപ്പെട്ട ഷോകളേക്കാളും ഒരുപടി ഉയരത്തിലാണ് 'മണി ഹൈസ്റ്റ്' ഇപ്പോൾ.

കാഴ്ചക്കാരില്ലാതിരുന്ന 'മണി ഹൈസ്റ്റ്'


2017-ൽ നാല് ദശലക്ഷം കാഴ്ചക്കാർ സ്ട്രീം ചെയ്യുന്ന ഗംഭീരമായി വിജയിച്ച 'മണി ഹൈസ്റ്റ്' ഒരുകാലത്ത് കാഴ്ചക്കാരില്ലാതെ സംപ്രേഷണം നിർത്തിവെക്കാൻ പോലും തീരുമാനിച്ചിരുന്നതാണ് എന്ന് ഇപ്പോൾ പറഞ്ഞാൽ ചിലപ്പോൾ വിശ്വസിക്കാൻ കഴിയില്ല. എന്നാൽ അതാണ് സത്യം. ആദ്യ സീസണിൽ അവസാനം ഭാഗം പോലും അത്ര ഗംഭീരമായിരുന്നില്ല. എന്നാൽ 'മണി ഹൈസ്റ്റി'ന്റെ സമയം തെളിഞ്ഞത് നെറ്റ്ഫ്ലിക്സ് ഈ സീരീസ് ഏറ്റെടുത്തതോടുകൂടിയാണ്. പിന്നീട് കണ്ടത് ആരും കാണാതിരുന്ന ഒരു ഷോ ലോകം മുഴുവൻ ഏറ്റെടുത്തതാണ്. നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെട്ട സീരീസ് നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരമ്പരയായി മാറി. അത് തന്നെയാണ് മണി ഹൈസ്റ്റിന്റെ ഏറ്റവും വലിയ വിജയം.

കഥാപത്രങ്ങളുടെ പേരുകൾക്ക് പിന്നിലെ കഥ


ഇതിലെ കഥാപാത്രങ്ങൾക്കെല്ലാം ലോകമെമ്പാടുമുള്ള പ്രശസ്തമായ നഗരങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നതെന്ന് നമുക്കെല്ലാം അറിയാം. പേരുകൾ അവരുടെ വ്യക്തിത്വങ്ങളുമായി ചേർക്കാൻ സഹായിച്ചിട്ടുണ്ട്. 'മണി ഹൈസ്റ്റി'ന്റെ സൃഷ്ടാവ് അലക്സ് പിന ഒരിക്കൽ "ടോക്കിയോ" എന്ന് എഴുതിയ ഒരു ഷർട്ട് ധരിച്ച് വന്നിരുന്നു. ഇതാണ് പിന്നീട് ഓരോ കഥാപാത്രങ്ങൾക്കും പ്രശസ്ത നഗരങ്ങളുടെ പേര് നൽകാൻ കാരണമായത്.

'മണി ഹൈസ്റ്റ്' നേടിയെടുത്ത ലോകാരാധന

പൊതുജനങ്ങൾ മുതൽ സിനിമാതാരങ്ങൾ വരെ, 'മണി ഹൈസ്റ്റിന്റെ കടുത്ത ആരാധകർ ആണ്. അവസാന സീസൺ ഇറങ്ങുന്ന സമയത്ത് പോലും അത് പ്രകടമായിരുന്നു. പ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനായ നെയ്മർ മുതൽ ഇന്ത്യയിലെ സിനിമ താരങ്ങൾ വരെ 'മണി ഹൈസ്റ്റിന്റെ കടുത്ത ആരാധകർ ആണ്. കൂടാതെ ഓരോ രാജ്യങ്ങളെ പ്രതിനിധീകരിച്ചും 'മണി ഹൈസ്റ്റി'ന് പിന്തുണയുമായി പല രൂപത്തിലും ഭാവത്തിലും സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

ചുവന്ന ജമ്പ്‌സ്യൂട്ടിന്റെ പിന്നിലെ രഹസ്യം


വളരെ ആകർഷകമായ ചുവപ്പു നിറം താരങ്ങളുടെ വേഷത്തിൽ ഉൾപ്പെടുത്തിയതിനു പിന്നിലും നിർമാതാവിന്റെ ബുദ്ധിയുണ്ട്. ചുവപ്പ് നിറം ചെറുത്തുനിൽപ്പിന്റെയും കോപത്തിന്റെയും, കലാപത്തിന്റെയും പ്രതീകമായി ഉപയോഗിക്കുന്ന നിറമാണ്. അത് കൂടാതെ ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രചോദനത്തിൽ നിന്ന് എടുത്തതാണ് ഈ ചുവന്ന ജമ്പ്സ്യൂട്ട്. "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം" ("Liberty, Equality, Fraternity"), സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾക്കെതിരെ വിപ്ലവകാരികളെ പ്രചോദിപ്പിച്ച ഈ വാചകം, അധികാരികൾക്കെതിരെ പ്രൊഫസർ പോരാടുന്ന അതേ പോരാട്ടമാണ് എന്നും സീരിസിലൂടെ നിർമാതാവ് പറഞ്ഞു വെക്കുന്നുണ്ട്. 'മണി ഹൈസ്റ്റി'ന്റെ രചയിതാക്കൾ വളരെയേറെ സമയമെടുത്തു തയാറാക്കിയതാൻ ഇതിന്റെ തിരക്കഥ. അതുകൊണ്ട് തന്നെ നിരവധി ഗവേഷണം തന്നെ ഇതിനു പിന്നിൽ ഉണ്ടായിട്ടുണ്ട്. ഒരു സ്പാനിഷ് പരമ്പരയായ 'മണി ഹൈസ്റ്റ്'

എല്ലാ ഭാഷയിലും

'മണി ഹൈസ്റ്റ്' യഥാർത്ഥത്തിൽ ഒരു സ്പാനിഷ് പരമ്പരയാണ്. അതുകൊണ്ട് തന്നെ ഇത് മറ്റു ഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ അർഥങ്ങൾക്കു ഉണ്ടാകുന്ന വ്യത്യാസവും വളരെ വലുതാണ്. ഉദാഹരണത്തിന്, പരമ്പരയുടെ തലക്കെട്ട് തന്നെ എടുക്കാം, സ്പാനിഷിലെ 'ലാ കാസ ഡി പാപ്പൽ', ഇംഗ്ലീഷിൽ 'ദ ഹൗസ് ഓഫ് പേപ്പർ' എന്നാണ് അർഥമാക്കുന്നത്. എന്നാൽ ഈ തലക്കെട്ട് മാറ്റി അനുയോജ്യമായ രീതിയിൽ 'മണി ഹൈസ്റ്റ്' എന്നാക്കിയത് പോലെയാണ് ഇതിലെ സംഭാഷണവും അതിനനുസരിച്ചു മാറ്റിയിരിക്കുന്നത്. എന്നിരുന്നാലും കഥയും കൊണ്ടെന്റും ഒക്കെ ഒന്ന് തന്നെയാണ്.

എന്തിന് ഡാലി മാസ്ക്?


ആധുനിക മുതലാളിത്ത സമൂഹത്തെ നിരാകരിച്ച മുതലാളിത്ത സമൂഹത്തിനെതിരായി നിലനിന്നിരുന്ന സാൽവഡോർ ഡാലിയുടെ മുഖത്തിനോട് സാദൃശ്യമുള്ള മുഖമൂടിയാണ് പരമ്പരയുടെ മറ്റൊരു ആകർഷണം. 'മണി ഹൈസ്റ്റി'ന്റെ ശക്തിയും അത് തന്നെയാണ്. അത്തരമൊരു അതിശയകരമായ സർറിയലിസ്‌റ്റിന്റെ മുഖം ഒരു ഷോയ്‌ക്കായി ഉപയോഗിക്കാനുള്ള എതിർപ്പുകളുടെ തടസ്സം പലതവണ പരമ്പരയുടെ സൃഷ്ടാക്കൾ നേരിട്ടുവേണ്ടകിലും, ഒടുവിൽ ഫലം കണ്ടു.വിജയിച്ചു.

ലോക ശ്രദ്ധ നേടിയ 'ബെല്ല ചാവോ' (Bella Ciao)


പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്ഭവിച്ച ഒരു ഇറ്റാലിയൻ പ്രതിഷേധ നാടോടി ഗാനമാണ് പരമ്പരയെ കൂടുതൽ ഹിറ്റാക്കി മാറ്റിയത്. വടക്കൻ ഇറ്റലിയിലെ നെൽവയലുകളിൽ ജോലി ചെയ്യുന്ന മൊണ്ടിന സ്ത്രീകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ചികൊണ്ടുള്ള ഒരു ഗാനമാണ് 'ബെല്ല ചാവോ'(Bella Ciao). 'മണി ഹൈസ്റ്റി'ന്റെ ആവേശവും ലോകമെമ്പാടുമുള്ള ആരാധകർ മൂളി നടക്കുന്ന പല വേർഷനുകളും കൊണ്ട് വന്ന ഈ ഗാനത്തിന് പിന്നിൽ ഇങ്ങനെ അടിമത്വത്തിന്റെ ഒരു കഥ കൂടിയുണ്ട്.

ഇന്ന് ലോകത്തെ പ്രചോദിപ്പിച്ച ഈ പരമ്പരയെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, ഡാലിയുടെ ആശയങ്ങളും ഒരു നാഴികക്കല്ലായി മാറുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇതുവരെ അറിയാത്ത പ്രേക്ഷകരിലേക്കും എത്തിക്കഴിഞ്ഞു. പ്രതിരോധത്തിന്റെ വേലി തീർത്ത ഡാലിയെ പോലെയുള്ള ഒരാൾക്കു കൊടുക്കുന്ന ഒരു ട്രിബ്യൂട്ട് കൂടിയാണ് ഈ പരമ്പര.Next Story

Popular Stories