
വയനാട്: വയനാട് വെളളമുണ്ടയിൽ വീടിനു മുന്നിലെ റോഡിലിറങ്ങിയ കുട്ടി ജീപ്പിടിച്ച് മരിച്ചു. വെളളമുണ്ട സ്വദേശി അൻഫാ മറിയം (3) ആണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.