Top

യുഎഇയിലെ ആദ്യ റെയില്‍വേ കടല്‍പാലം ; 100 തൂണുകളിലായി ഒരു കിലോമീറ്റര്‍

നിലവില്‍ കണ്ടെയിനര്‍ ടെര്‍മിനിലെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ നിര്‍മിച്ച കടല്‍പാലത്തിന് സമാന്തരമായാണ് റെയില്‍വേ കടല്‍പാലം നിര്‍മിച്ചിരിക്കുന്നത്.

16 July 2022 5:58 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയിലെ ആദ്യ റെയില്‍വേ കടല്‍പാലം ; 100 തൂണുകളിലായി ഒരു കിലോമീറ്റര്‍
X

അബുദാബി: യുഎഇയിലെ ആദ്യ കടല്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 100 തൂണുകളിലായാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കിലോ മീറ്റര്‍ നീളമുള്ള കടല്‍പാലം അബുദാബിയിലെ ഖലീഫ തുറമുഖത്തെ ദേശീയ റെയില്‍ ശൃഖലയായ ഇത്തിഹാദ് റെയില്‍വേ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കുന്നതാണ്.

വര്‍ഷം പത്ത് ലക്ഷം കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. നിലവില്‍ കണ്ടെയ്‌നർ ടെര്‍മിനിലെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ നിര്‍മിച്ച കടല്‍പാലത്തിന് സമാന്തരമായാണ് റെയില്‍വേ കടല്‍പാലം നിര്‍മിച്ചിരിക്കുന്നത്. ഭാരമുള്ള ഷിപ്പിങ് ഉപകരണങ്ങള്‍ ഉള്‍പ്പടെ താങ്ങാന്‍ ശേഷിയുള്ള പാലം നിര്‍മിക്കുന്നതിനോടൊപ്പം കടലിന്റെ നീരൊഴുക്കിനെയും ജീവജാലങ്ങളെയും ബാധിക്കാത്തവിധം പാലം നിര്‍മിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇത്തിഹാദ് റെയില്‍വേ ഡെപ്യൂട്ടി പ്രോജക്ട് മാനേജര്‍ ഖലൂദ് അല്‍ മസ്‌റൂഈ പറഞ്ഞു.

320 പേരടങ്ങുന്ന ജീവനക്കാരാണ് പാലത്തിന്റെ നിര്‍മാണ രംഗത്തുണ്ടായിരുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലെ 11 മേഖലകളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ നിര്‍മാണം ദ്രൂതഗതിയിലാണ് പുരോഗമിക്കുന്നത്.

story highlights: UAE's first railway sea bridge; A kilometer in 100 poles

Next Story