Top

100 മില്യൺ മീൽസ്; അന്നം തേടുന്നവര്‍ക്ക് സ്‌നേഹ വിരുന്നൂട്ടാന്‍ വീണ്ടും യുഎഇ

50 രാജ്യങ്ങളിലുള്ളവർക്കാണ് പദ്ധതി വഴി ഭക്ഷണപോതികൾ നൽകുക

10 March 2022 6:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

100 മില്യൺ മീൽസ്; അന്നം തേടുന്നവര്‍ക്ക് സ്‌നേഹ വിരുന്നൂട്ടാന്‍ വീണ്ടും യുഎഇ
X

അന്നം തേടുന്നവര്‍ക്ക് റമദാനില്‍ സ്‌നേഹ വിരുന്നൂട്ടാന്‍ വീണ്ടും യുഎഇ ഒരുങ്ങുന്നു. 100 മില്യണ്‍ മീല്‍സ് പദ്ധതിയാണ് രാജ്യത്ത് ഒരുക്കുന്നത്. യുഎഇ വൈസ് പ്രിസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഈ റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്കായി പത്ത് കോടി ഭക്ഷണ പൊതികള്‍ എത്തിക്കുന്ന പദ്ധതിയാണ് 100 മില്യണ്‍ മീല്‍സ്. 50 രാജ്യങ്ങളിലുള്ളവര്‍ക്കാണ് പദ്ധതി മുഖേന ഭക്ഷണ പൊതികളെത്തിക്കുന്നത്. ലോകത്ത് 800 ദശലക്ഷം ജനങ്ങള്‍ പട്ടിണിയിലാണെന്നും ഇവര്‍ക്ക് സഹായമെത്തിക്കാനാണ് തങ്ങളുടെ മനുഷ്യത്വവും മതവും പറയുന്നതെന്നും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് നല്ല ദാനധര്‍മ്മം എന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ലോകം കടുത്ത വെല്ലുവിളികളിലൂടെ പോകുന്ന ഈ കാലത്ത് ഭക്ഷ്യസുരക്ഷയും മുഖ്യവെല്ലുവിളിയാണെന്നും ശതകോടി ഭക്ഷണപൊതികള്‍ക്കൊപ്പം ശതകോടി മാനുഷിക സന്ദേശങ്ങളും യുഎഇ ലോകത്തിന് കൈമാറുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കൂട്ടിചേര്‍ത്തു. കഴിഞ്ഞ റമദാനില്‍ ആരംഭിച്ച 100 മില്യണ്‍ മീല്‍സ് ക്യാമ്പയിന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.

STORY HIGHLIGHTS: UAE with 100 million meals in this Ramadan too

Next Story

Popular Stories