Top

'ഐഎസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കരുത്'; ലോകരാജ്യങ്ങളോട് യുഎഇ

സഹിഷ്ണുതയുടെ മതത്തെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുത്.

11 Aug 2022 4:00 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഐഎസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കരുത്; ലോകരാജ്യങ്ങളോട് യുഎഇ
X

അബുദാബി: ഐ.എസ്.ഐ.എസിനെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കരുതെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിൽ യുഎഇ. തീവ്രവാദികൾ അക്രമങ്ങളെ ന്യായീകരിക്കാൻ ഇസ്‌ലാമിനെ ഉപയോഗിക്കുകയാണെന്നും യുഎഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് കൗൺസിലിൽ വ്യക്തമാക്കി.

'സഹിഷ്ണുതയുടെ മതത്തെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങളെ ന്യായീകരിക്കുന്നതിന് ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഇസ്‌ലാമും തീവ്രവാദവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും' യുഎഇ പ്രതിനിധി പറഞ്ഞു

'ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പരാമർശിക്കുന്നത് അവസാനിപ്പിക്കാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകൾ മതത്തെ ചൂഷണം ചെയ്യുന്നത് തടയാൻ ഇതേ തത്വങ്ങൾ പ്രയോഗിക്കണമെന്നും ഞങ്ങൾ അംഗരാജ്യങ്ങളോടും യുഎൻ സംവിധാനത്തോടും ആവശ്യപ്പെടുന്നു.' എന്ന് മുഹമ്മദ് അബുഷഹാബ് പറഞ്ഞു.

STORY HIGHLIGHTS: ISIS should not be referred to as 'Islamic State', says UAE

Next Story