Top

യുഎഇയിൽ മഴയ്ക്കായി പള്ളികളിൽ പ്രത്യേക പ്രാർത്ഥന

11 Nov 2021 9:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയിൽ മഴയ്ക്കായി പള്ളികളിൽ പ്രത്യേക പ്രാർത്ഥന
X

യുഎഇയിൽ മഴയ്ക്ക് വേണ്ടി പള്ളികളിൽ നാളെ പ്രത്യേക പ്രാർത്ഥന ന‌ടത്തും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാനാണ് കഴിഞ്ഞയാഴ്ച മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്. രാജ്യത്തെ വിവിധ എമിറേറ്റുകളിലെ നാളത്തെ പ്രാർത്ഥനാ സമയം പുറത്തു വി‌ട്ടി‌‌ട്ടുണ്ട്.

അബുദാബിയിൽ ഉച്ചയ്ക്ക് 12 മണിക്കാണ് പ്രാർത്ഥന. ദുബായിൽ 11.56 നും. ഷാർജ-11.55, ഫുജൈറ- 11.51, ഖൊർ ഫക്കൻ- 11.51, അൽ അയിൻ- 11.54, അൽ ധഫ്ര- 12.02, അജ്മാൻ- 11.54, റാസ് അൽ ഖലൈമ 11.53

Next Story