Top

യുഎഇയിൽ യുപിഐ ആപ്പുകൾ വഴി ഇനി ഇന്ത്യക്കാർക്ക് പണമിടപാടുകൾ നടത്താം

ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി യുഎഇ സന്ദർശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.

23 April 2022 12:58 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയിൽ യുപിഐ ആപ്പുകൾ വഴി ഇനി ഇന്ത്യക്കാർക്ക് പണമിടപാടുകൾ നടത്താം
X

അബുദാബി: യുപിഐ ആപ്പുകൾ വഴി ഇന്ത്യക്കാർക്ക് ഇനി മുതൽ യുഎഇയിൽ പണമിടപാടുകൾ നടത്താം. ഇന്ത്യയിൽ യുപിഐ അധിഷ്ഠിതമായ ബാങ്ക് അക്കൗണ്ടുളളവർക്കും ഭീം ആപ്പ് ഉളളവർക്കുമാണ് പണമിടപാട് നടത്താൻ സാധിക്കുക. ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി യുഎഇ സന്ദർശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.

യുഎഇയിലെ കടകളിലും റീട്ടെയിൽ സ്റ്റോറുകളിലും യുപിഐ ഉപയോ​ഗിച്ച് പണമടക്കാം. എന്നാൽ യുഎഇയിൽ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെർമിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്‌മെൻറുകൾ സ്വീകരിക്കുകയെന്നാണ് വിവരം.

ദേശീയ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ യുഎഇയുടെ മഷ്‌റഖ് ബാങ്കിന്റെ നിയോപേയുമായി കരാറിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാ​ഗമായിട്ടാണ് പുതിയ സൗകര്യം. എന്‍ഐപിഎല്‍ ഇതിനിടെ നിരവധി രാജ്യന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുഎഇയെ കൂടാതെ ഇന്ത്യക്കാർക്ക് നേപ്പാളിലും ഭൂട്ടാനിലും യുപിഐ സംവിധാനത്തിന് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Indian expats now can make payments through UPI apps in UAE

Next Story