Top

ഷാർജയിലെ 1400 പാർക്കിംഗ് സ്ലോട്ടുകളില്‍ ഇനി മുതല്‍ പണമടച്ച് പാര്‍ക്ക് ചെയ്യാം

എസ്.എം.എസ് വഴിയല്ലാതെ ടച്ച് ടെക്‌നോളജി പോലുള്ള സ്മാര്‍ട്ട് പേമെന്റ് സൗകര്യവും ഏരിയകളില്‍ ലഭ്യമാക്കും.

5 May 2022 7:22 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഷാർജയിലെ 1400 പാർക്കിംഗ് സ്ലോട്ടുകളില്‍ ഇനി മുതല്‍ പണമടച്ച് പാര്‍ക്ക് ചെയ്യാം
X

ഷാര്‍ജ: പണമടക്കാതെ പാര്‍ക്കിംഗ് സാധ്യമായിരുന്ന 1400 ലധികം സ്ലോട്ടുകള്‍ പണമടച്ചുള്ള സ്ലോട്ടുകളാക്കിയതായി അറിയിപ്പ്. ഷാര്‍ജ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങളില്‍ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്താല്‍ പിഴ ഈടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. എസ്.എം.എസ് വഴിയല്ലാതെ ടച്ച് ടെക്‌നോളജി പോലുള്ള സ്മാര്‍ട്ട് പേമെന്റ് സൗകര്യവും ഏരിയകളില്‍ ലഭ്യമാക്കും.

ഇതോടെ 55,300 പാര്‍ക്കിംഗ് സ്ലോട്ടുകള്‍ പണമടച്ചുള്ളതാവും. ഷാര്‍ജ എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം ചില പ്രദേശങ്ങള്‍ നഗരസൗന്ദര്യത്തെ ബാധിക്കാത്ത വിധത്തില്‍ അടച്ചു പൂട്ടിയിട്ടുണ്ട്.

STORY HIGHLIGHTS : IN SHARJAH 1400 SLOTS ARE NOW PAID PARKING

Next Story

Popular Stories