ദേ കായലോരങ്ങൾ വിളിക്കുന്നു... ഇന്ത്യയിലെ കിടിലൻ ലേക്കുകളിലേക്ക് യാത്ര പോയാലോ...

മനോഹരമായ ജലാശയങ്ങളിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവരാകില്ലേ നിങ്ങൾ? എങ്കിൽ ബാഗ് പാക്ക് ചെയ്തിറങ്ങൂ, ഈ സ്റ്റണ്ണിംഗ് കാഴ്ചകൾക്കായി...
ദേ കായലോരങ്ങൾ വിളിക്കുന്നു...
ഇന്ത്യയിലെ കിടിലൻ ലേക്കുകളിലേക്ക് യാത്ര പോയാലോ...

മനോഹരമായ ജലാശയങ്ങളാൽ സമ്പന്നമാണ് ഇന്ത്യ. ഹിമാലയത്തിലെ ശാന്തമായ തടാകങ്ങൾ മുതൽ ദക്ഷിണേന്ത്യയിലെ അശാന്തമായ കടലുകൾ വരെ വൈവിധ്യമാർന്നതാണ് രാജ്യത്തെ ജലാശയങ്ങൾ. ഇങ്ങനെ ആരെയും കൊതിപ്പിക്കുന്ന മനോഹരമായ ജലാശയങ്ങളിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവരാകില്ലേ നിങ്ങൾ? എങ്കിൽ ബാഗ് പാക്ക് ചെയ്തിറങ്ങൂ, ഈ സ്റ്റണ്ണിംഗ് കാഴ്ചകൾക്കായി...

പാങ്കോങ് സൊ, ലഡാക്ക്

ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന, ഇന്ത്യ - ചൈന അതിർത്തിയിലെ മനോഹരമായ തടാകമാണ് പാങ്കോങ് സൊ. 130 കിലോമീറ്ററോളമാണ് ഇതിന്റെ നീളം. മഞ്ഞ് മലകൾക്കിടയിലൂടെ പരന്നുകിടക്കുന്ന ഈ ജലാശയത്തിന്റെ കാഴ്ച ഹൃദയം തൊടുന്നതാണ്.

പാങ്കോങ് സൊ
പാങ്കോങ് സൊ

ദാൽ തടാകം, കശ്മീർ

കശ്മീരിലെ ദാൽ തടാകം ചിത്രത്തിലെങ്കിലും കാണാത്തവാരിയ ആരും കാണില്ല. അത്ര സുന്ദരമായ കാഴ്ച ജീവിതത്തിലൊരിക്കലെങ്കിലും കാണേണ്ടതുതന്നെയാണ്. കാശ്മീരിന്റെ രത്നമെന്നാണ് ദാൽ തടാകം അറിയപ്പെടുന്നത്. കശ്മീരിന്റെ പരമ്പരാഗതമായ ബോട്ടായ ശിക്കാരയിൽ കയറി ദാൽ തടാകത്തിലൂടെ യാത്ര ചെയ്യാം. വിനോദസഞ്ചാരികൾക്കായി ധാരാളം ഹൌസ് ബോട്ടുകളുമുണ്ട് ഇവിടെ.

ദാൽ തടാകം
ദാൽ തടാകം

വേമ്പനാട് കായൽ, കേരളം

ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ. ചെറു ഗ്രാമങ്ങൾക്കിടയിലൂടെ ഒഴുകുന്ന കായലിലൂടെ ഹൌസ് ബോട്ടുകളിലും ശിക്കാരകളിലും യാത്ര ചെയ്യാം. ഇരു വശങ്ങളിലും നെൽ വയലുകളും തെങ്ങുകളും കിളികളുമായി മനോഹരമായ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം.

വേമ്പനാട് കായൽ
വേമ്പനാട് കായൽ

ലോക്ടക് ലേക്ക്, മണിപ്പൂർ

വളരെ വ്യത്യസ്തമായ അനുഭവമാണ് ലോക്ടക് ലേക്കിലെ കാഴ്ചകൾ. ഒഴുകുന്ന ദ്വീപുകളുടെ തടാകം എന്നാണ് മണിപ്പൂരിലെ ലോക്ടക് ലേക്ക് അറിയപ്പെടുന്നത്. ബോട്ടിലൊരു കിടിലൻ യാത്ര ചെയ്യാതെ മടങ്ങാനാകില്ല ലോക്ടക്കിൽ പോയാൽ. അവിടെ സെന്ദ്ര ദ്വീപ് നാഷണൽ പാർക്ക് കാണേണ്ട കാഴ്ചയാണ്.

ലോക്ടക് ലേക്ക്
ലോക്ടക് ലേക്ക്

ചന്ദ്രതാൽ ലേക്ക്, ഹിമാചൽ പ്രദേശ്

14,000 അടി ഉയരത്തിലാണ് ഹിമാചലിലെ ചന്ദരതാൽ ലേക്ക്. ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളാണ് ഈ തടാകം കാത്തുവച്ചിരിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഈ കായലിന്റെ നിറവും മാറും. ഈ കായലിലെ തെളിഞ്ഞ വെള്ളത്തിന് മാസ്മരികമായ ഗന്ധമാണത്രേ.

ചന്ദ്രതാൽ ലേക്ക്
ചന്ദ്രതാൽ ലേക്ക്

സോംഗോ ലേക്ക്, സിക്കിം

ചങ്കു ലേക്കെന്ന പേരിൽ അറിയപ്പെടുന്ന സോംഗോ നദി സിക്കിമിന്റെ രത്നമെന്നാണ് അറിയപ്പെടുന്നത്. മഞ്ഞുമലകൾക്കിടയിലാണെന്നത് ഈ കായലിന്റെ മനോഹാരിത കൂട്ടുന്നു. സോംഗോ കായലിലെ തെളിഞ്ഞ വെള്ളത്തിൽ ആകാശം പ്രതിബിംബിക്കുമെന്നാണ് പറയുന്നത്. വെറുതെ ആ കാഴ്ചകൾ കണ്ടിരിക്കുന്നത് തന്നെ കണ്ണിന് കുളിർമയേകും.

സോംഗോ ലേക്ക്
സോംഗോ ലേക്ക്

പുഷ്കർ ലേക്ക്, രാജസ്ഥാൻ

ഹിന്ദു തീർത്ഥാടന കേന്ദ്രമായ പുഷ്കറിലാണ് പുഷ്കർ ലേക്ക്. തീർത്ഥാടകർ ധാരാളമെത്തുന്ന സ്ഥലമാണ് ക്ഷേത്രങ്ങളാൽ സമ്പന്നമായ ഇവിടം. പുണ്യതടാകത്തിൽ മുങ്ങി കുളിക്കാനും ആത്മീയ സംതൃപ്തിക്കും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം തൊട്ടറിയാനുമാണ് മിക്കവരും ഇവിടെ എത്തുന്നത്.

പുഷ്കർ ലേക്ക്
പുഷ്കർ ലേക്ക്

ട‍ർസർ ലേക്ക്

ഭൂമിയിലെ സ്വ‍ർ​ഗം എന്നറിയപ്പെടുന്ന ട‍ർസർ ലേക്ക് ജമ്മു കശ്മീ‍ർ യാത്രയിൽ നഷ്ടപ്പെടുത്താനാകാത്ത കാഴ്ചയാണ്. കശ്മീരിന്റെ മനോഹാരിതയിൽ മലയിടുക്കുകൾക്കിടയിലാണ് ആരെയും ആകർഷിക്കുന്ന ടർസർ ജലാശയം. ഏപ്രിൽ മുതൽ ഡിസംബർ വരെ മാത്രമാണ് ഇവിടേക്ക് പോകാനാകുക. അഡ്വഞ്ചർ ട്രിപ്പ് ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ് ഇത്...

സാംഭാ‍ർ സാൾട്ട് ലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമാണ് രാജസ്ഥാനിലെ സാംഭാ‍ർ സാൾട്ട് ലേക്ക്. 35.5 കിലോമീറ്ററാണ് ഇതിന്റെ നീളം. മൂന്ന് മുതൽ 11 കിലോമീറ്റർ വരെ വീതിയുമുണ്ട്. ജയ്പൂരിൽ നിന്ന് 80 കിലോമീറ്ററും അജ്മീറിൽ നിന്ന് 64 കിലോമീറ്ററും അകലെയാണ് ഈ തടാകം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com