മകന്റെ മുടിവെട്ടി യുവതി; മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി നല്‍കി മുത്തച്ഛൻ

സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു

മകന്റെ മുടിവെട്ടി യുവതി; മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി നല്‍കി മുത്തച്ഛൻ
dot image

സിംല: ഏഴ് വയസുള്ള ചെറുമകന്റെ മുടി വെട്ടി മരുമകള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി മുത്തച്ഛൻ. സിഖ് മതവിശ്വാസിയായ 72കാരനാണ് പരാതിക്കാരന്‍. ഹിമാചല്‍ പ്രദേശിലെ മാണ്ടിയിലാണ് സംഭവം. മനഃപൂര്‍വം നിര്‍ബന്ധിച്ച് കുട്ടിയുടെ മുടി വെട്ടുകയാണ് മരുമകള്‍ ചെയ്തതെന്ന് അദ്ദേഹം പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

Also Read:

സിഖ് വിശ്വാസത്തിന്റെ പാരമ്പര്യവും ആചാരങ്ങളും ലംഘിക്കുന്നതാണ് യുവതിയുടെ നടപടിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. സിഖ് മതവിശ്വാസത്തില്‍ മുടി മുറിക്കാതെ സൂക്ഷിക്കുന്നതിന് മതപരമായ പ്രാധാന്യമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉറപ്പു വരുത്തണമെന്നും കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും നവംബര്‍ 21ന് പൊലീസിന് ലഭിച്ച പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. മാണ്ടിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ് ഏഴ് വയസുകാരനെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.

Also Read:


സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണവിധേയയായ യുവതിയുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം പരാതിക്ക് ആധാരമായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസിന്റെ പ്രതികരണം.

Content Highlights: A grandfather has filed a complaint against a woman for allegedly hurting religious sentiments after she cut her son's hair. The complaint has led to a case over the incident.

dot image
To advertise here,contact us
dot image