കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി

ബിസ്‌ലേറിക്ക് പുറമേ മറ്റ് ചില ഉത്പന്നങ്ങളും നടപടി നേരിടുന്നുണ്ട് എന്നാണ് വിവരം

കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി
dot image

ന്യൂഡല്‍ഹി: ബിസ്‌ലേറി ഇന്റര്‍നാഷണലിന്‍റെ പാക്കേജ്ഡ് കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (FSSAI). ലാബ് പരിശോധനയില്‍ വെള്ളത്തില്‍ അമിതമായ തോതില്‍ ബ്രോമേറ്റ് സാന്നിധ്യവും പോളി ന്യൂക്ലിയാര്‍ ആരോമാറ്റിക്ക് ഹൈട്രോ കാര്‍ബണും കണ്ടെത്തിയതോടെയാണ് നടപടി. ഉത്പന്നം വിപണിയില്‍ നിന്നും തിരികെ വിളിക്കാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും FSSAI നിര്‍ദേശിച്ചിട്ടുണ്ട്. ബിസ്‌ലേറിക്ക് പുറമേ മറ്റ് ചില ഉത്പന്നങ്ങളും നടപടി നേരിടുന്നുണ്ട് എന്നാണ് വിവരം.

അളവില്‍ കവിഞ്ഞ നിലയില്‍ ബ്രോമേറ്റ് സാന്നിധ്യം ബിസ്‌ലേറിയുടെ പാക്കേജ്ഡ് കുടിവെള്ളത്തില്‍(മിനറല്‍ വാട്ടര്‍ ഒഴികെയുള്ളത്) ഉണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇത് 2006ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം സാമ്പിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതായി എഫ്എസ്എസ്എഐ അറിയിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അപ്പീല്‍ നല്‍കുകയും സാമ്പിള്‍ റഫറള്‍ ഫുഡ് ലാബോറട്ടറിയില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇതോടെയാണ് പോളിന്യൂക്ലിയര്‍ ആരോമാറ്റഇക് ഹൈഡ്രോകാര്‍ബണുകളുടെ (PAHs)സാന്നിധ്യം സ്ഥിരീകരിച്ചത്.

ബിസ്‌ലേറി വെള്ളത്തില്‍ കണ്ടെത്തിയ ബ്രോമേറ്റും PAHs എന്നിവ കാന്‍സറിന് കാരണമാകുന്നവയാണ്. ബിസ്‌ലേറിക്ക് പുറമേ ചോക്ലേറ്റ് കുക്കികള്‍ വില്‍ക്കുന്ന ആശ കോണ്‍ഫെക്ഷണറിക്കെതിരെയും FSSAI നടപടി സ്വീകരിച്ചിട്ടുണ്ട്. കുക്കികളുടെ ലേബലിങ്, സുരക്ഷ, ചേരുവുകള്‍ എന്നിവയില്‍ ചില ആശങ്കകളുണ്ട് എന്നാണ് ലാബ് പരിശോധനയ്ക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നായിരുന്നു നടപടി.


Content Highlights: Authorities have approved prosecution proceedings against Bisleri after the presence of substances that may cause cancer was detected. The approval paves the way for legal action against the bottled water company over the findings

dot image
To advertise here,contact us
dot image