ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകർക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയാണ് വിദ്യാർഥി സമരം: മോഹൻ ഭാഗവത്

നാഗ്പൂരിൽ നടന്ന വിജയ ദശമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകർക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയാണ് വിദ്യാർഥി സമരം: മോഹൻ ഭാഗവത്
dot image

ന്യൂഡൽഹി: ഭരണമാറ്റ പ്രക്ഷോഭങ്ങൾ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകർക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയാണ് വിദ്യാർഥി സമരമെന്നും അദ്ദേഹം ആരോപിച്ചു. പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യ ഉയർന്നുവരുന്നതിൽ താൽപര്യമില്ല. അടുത്ത തലമുറയാണ് ഭാരതത്തെ നയിക്കേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ നടന്ന വിജയ ദശമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ നീച ഉദ്ദേശ്യങ്ങളിൽ നിന്ന് രക്ഷിക്കണം. ഭരണമാറ്റം ഒരിക്കലും പ്രശ്നങ്ങൾ പരിഹരിക്കില്ല. ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകില്ല. 'ഫ്രാൻസ്, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഇന്ത്യയിലും അത്തരം ശ്രമങ്ങൾ തുടരുകയാണ്. എന്നാലിവിടെ ഭരണമാറ്റം സംഭവിക്കില്ല. ഇന്ത്യ ഉറച്ച ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുകയാണ്', നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

'പ്രശ്നങ്ങൾ നിലനിൽക്കും, ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ അനിവാര്യമാണ്. എന്നാൽ പ്രതിഷേധങ്ങളുടെ ഉദ്ദേശ്യം എന്തായിരിക്കണം? കൃത്യമായ പരിഹാരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കണമവ', അദ്ദേഹം പറഞ്ഞു. ഇത്തരം സമരങ്ങൾ പൊതുജനക്ഷേമം ഒഴികെയുള്ള ലക്ഷ്യങ്ങളിലേക്ക് നയിക്കപ്പെടുമ്പോൾ അവ രാഷ്ട്രീയ ഉപകരണങ്ങളായി മാറുമെന്നും വ്യക്തികൾക്കോ ​​ഗ്രൂപ്പുകൾക്കോ ​​പ്രത്യയ ശാസ്ത്രങ്ങൾക്കോ ​​നേരെയുള്ള ശത്രുത വളർത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലൈ ദുബായ് സംഭവം സൂചിപ്പിച്ച മോഹൻ ഭാഗവത് സ്മിത് മച്ഛാറിന്റെ ഇടപെടലിന് കാരണം ഹിന്ദു വിശ്വാസമാണെന്നാണ് അവകാശപ്പെട്ടത്. ജീവൻ രക്ഷിക്കാനുള്ള തോന്നലിന് പിന്നിൽ ഹിന്ദു വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരം നിർബന്ധമായും പൂർണമായി ആലപിക്കണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. പരിപാടിയിൽ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അതിഥിയായി പങ്കെടുത്തു.

Content Highlights: mohan bhagwat says india will not witness regime change rss speech

dot image
To advertise here,contact us
dot image