ലാലേട്ടന്റെ മുഖത്തിന് പകരം എന്നെ ഉപയോഗിച്ചിട്ടില്ല, എക്സൈറ്റ്മെന്റിൽ പറ്റിയ അബദ്ധം; ഡ്യൂപ്പ് വിവാദത്തില്‍ ജോബി

ലാലേട്ടനെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് സാമ്യമുള്ളതുകൊണ്ട് ഈ വേഷം ചെയ്യാനും സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. എയർപോർട്ടിലെയും ക്ലൈമാക്സിലെയും ചില സീനുകളിൽ ഗിയർ മാറ്റുന്നതും ആക്സിഡന്റ് ബ്രേക്ക് ചവിട്ടുന്നതുമായ കയ്യുടെയും കാലിന്റെയും ഭാഗങ്ങൾ മാത്രമാണ് എന്റേതായി ഉള്ളത്.

ലാലേട്ടന്റെ മുഖത്തിന് പകരം എന്നെ ഉപയോഗിച്ചിട്ടില്ല, എക്സൈറ്റ്മെന്റിൽ പറ്റിയ അബദ്ധം; ഡ്യൂപ്പ് വിവാദത്തില്‍ ജോബി
dot image

'ജയിലർ 2' സിനിമയിൽ മോഹൻലാലിന്റെ സ്ക്രീൻ ടൈം കുറഞ്ഞത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇതിനുപിന്നാലെ ചിത്രത്തിൽ മോഹൻലാലിന്റെ ഡ്യൂപ്പായി അഭിനയിച്ച ജോബി കൊടകര ലൊക്കേഷൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ സൈബർ ആക്രമണത്തിന് വഴിവെച്ചു. ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകളിലെ അവതരണരീതിയും ഈ പോസ്റ്റും ചേർത്തുവെച്ച് നിരവധിപേർ വിമർശനവുമായി രംഗത്തെത്തി.

എന്നാൽ, ഇത്രയും വലിയ വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതിയല്ല താൻ ഫോട്ടോ പങ്കുവെച്ചതെന്ന് ജോബി കൊടകര വ്യക്തമാക്കുന്നു. ചിത്രത്തിൽ താൻ ഏതൊക്കെ സീനുകളിലാണ് അഭിനയിച്ചതെന്നും അദ്ദേഹം തുറന്നുപറയുന്നുണ്ട്. ജാങ്കോ സ്‌പെയ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സിനിമയിൽ എന്റെ മുഖം വന്നിട്ടില്ല. ഒരു ഡയറക്ടറും ഡൂപ്പിന്റെ മുഖം ഷൂട്ട് ചെയ്യില്ല. ഡബിൾ ബോഡിയായി അഭിനയിക്കുമ്പോൾ കയ്യോ കാലോ കാണിക്കുന്ന ഒന്നോ രണ്ടോ ഷോട്ടുകൾ മാത്രമേ ഉണ്ടാകൂ. ഞാൻ കുറേ വർഷങ്ങളായി ഡൂപ്പ് ചെയ്യുന്നുണ്ട്. ലാലേട്ടനെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് സാമ്യമുള്ളതുകൊണ്ട് ഈ വേഷം ചെയ്യാനും സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. എയർപോർട്ടിലെയും ക്ലൈമാക്സിലെയും ചില സീനുകളിൽ ഗിയർ മാറ്റുന്നതും ആക്സിഡന്റ് ബ്രേക്ക് ചവിട്ടുന്നതുമായ കയ്യുടെയും കാലിന്റെയും ഭാഗങ്ങൾ മാത്രമാണ് എന്റേതായി ഉള്ളത്.

സിനിമ റിലീസ് ചെയ്യുന്ന ദിവസം രാവിലെ ഞാൻ എന്റെ എക്സൈറ്റ്മെന്റ് കാരണം ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കേരളത്തിലെ ഒരു മലയാളി ഡൂപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം നാലാളുകളെ അറിയിക്കണമെന്ന ആഗ്രഹം കൊണ്ടാണ് അങ്ങനെ ചെയ്തത്. ആ സമയത്ത് ഡൂപ്പ് ചെയ്യുന്ന കലാകാരന്മാരുടെ എത്തിക്സോ പ്രൊഫഷണലിസമോ ഒന്നും എന്റെ മനസ്സിലേക്ക് വന്നില്ല. അതാണ് എനിക്ക് പറ്റിയ മിസ്റ്റേക്ക്. എന്റെ അറിവില്ലായ്മ കൊണ്ട് പെട്ടെന്ന് സംഭവിച്ചു പോയതാണ്. ആ തെറ്റ് ഞാൻ പൂർണ്ണമായും സമ്മതിക്കുന്നു; ജോബി കൊടകര പറഞ്ഞു.

Content Highlights: Joby Kodakara has broken his silence on the body double photo controversy surrounding Jailer 2. Describing the incident as “a blunder committed in a fit of excitement,” he addressed the issue involving the photo that sparked discussions about Mohanlal’s presence in the Rajinikanth-starrer.

dot image
To advertise here,contact us
dot image