ദേശീയപതാകയെ കേന്ദ്ര സർക്കാർ ഭയക്കുന്നു,ജയിലിൽ അടച്ചാലും പോരാട്ടം തുടരും: അർദ്ധരാത്രിയിൽ അഭിജീത് ദീപ്കെ

ഗ്യാനേഷ് കുമാർ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് അഭിജീത് ദീപ്കെ

ദേശീയപതാകയെ കേന്ദ്ര സർക്കാർ ഭയക്കുന്നു,ജയിലിൽ അടച്ചാലും പോരാട്ടം തുടരും: അർദ്ധരാത്രിയിൽ അഭിജീത് ദീപ്കെ
dot image

ന്യൂഡൽഹി: പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ വിമർശിച്ച് അർദ്ധരാത്രി അഭിജീത് ദീപ്കെയും വാർത്താ സമ്മേളനം. പ്രതിഷേധ ഇടങ്ങളെല്ലാം കേന്ദ്ര സർക്കാർ പൂട്ടിയിടുകയാണെന്നും പാറ്റകളെ എന്തിനാണ് പേടിക്കുന്നതെന്നും അഭിജീത് ദീപ്കെ ചോദിച്ചു. ദേശീയപതാകയെ കേന്ദ്ര സർക്കാർ ഭയക്കുന്നുവെന്നും അഭിജീത് ദീപ്കെ വിമർശിച്ചു. രാജ്യത്ത് ത്രിവർണപതാക ഉയർത്തുന്നവരെ ജയിലിലടക്കുന്നുവെന്നും അവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നുവെന്നും അഭിജീത് ദീപ്കെ വിമർശിച്ചു. ത്രിവർണപതാകയോട് കേന്ദ്രസർക്കാരിന് എന്താണിത്ര വിരോധമെന്നും അഭിജീത് ദീപ്കെ ചോദിച്ചു. ജയിലിൽ അടച്ചാലും പോരാട്ടം തുടരുമെന്നും സിജെപി നേതാവ് വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവയ്ക്കും വരെ സമരം തുടരുമെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.

കേന്ദ്രസേന പുറകെ നടന്ന് തങ്ങളെ നിരീക്ഷിക്കുകയാണെന്നും അഭിജീത് ദീപ്കെ കുറ്റപ്പെടുത്തി. ത്രിവർണ പതാക ഉയർത്തുമെന്നും സിജെപി നേതാവ് വ്യക്തമാക്കി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അഭിജീത് ദീപ്കെ കുറ്റപ്പെടുത്തി. വീട്ടിലെ കാവൽക്കാരനിൽ നിന്ന് അവർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതിനാൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ അവർ എന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും ദീപ്കെ പറഞ്ഞു. ദില്ലിയിൽ താൻ താമസിക്കുന്ന വീടിന് ചുറ്റും ദില്ലി പൊലീസും ഇന്റലിജൻസ് ബ്യൂറോയും നിലയുറപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിലെ ജൻഡേവാലന് സമീപം സിജെപിയുടെ അഭിഭാഷക രത്ന സിങ്ങിനൊപ്പമാണ് ദീപ്കെ വാർത്താസമ്മേളനം നടത്തിയത്.

Abhijeet Deepke accused the Central Government of fearing the national flag, declaring that he would continue his struggle even if he were jailed.

dot image
To advertise here,contact us
dot image