ആർഎസ്എസ് പരിപാടിക്കിടെ സംഘർഷം; കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

ഇന്ന് നാല് മണിക്ക് നടന്ന പ്രതിഷേധത്തിന് വിലക്കേര്‍പ്പെടുത്തി അധികൃതര്‍ 3:59 ന് നോട്ടീസ് ഇറക്കി

ആർഎസ്എസ് പരിപാടിക്കിടെ സംഘർഷം; കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു
dot image

കൊല്‍ക്കത്ത: ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി 22 പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളും എത്തി. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ന് നാല് മണിക്ക് നടന്ന പ്രതിഷേധത്തിന് വിലക്കേര്‍പ്പെടുത്തി അധികൃതര്‍ 3:59 ന് നോട്ടീസ് ഇറക്കി. വിദ്യാര്‍ത്ഥികള്‍ പരിപാടി സംഘടിപ്പിക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നും, സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്‍കാനാവില്ലെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

Also Read:

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ആര്‍എസ്എസ് പരിപാടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സിനിമാ പഠനവുമായി നേരിട്ട് ബന്ധമില്ലാത്ത സംഘടനയ്ക്ക് ക്യാംപസില്‍ പരിപാടി നടത്താന്‍ അനുമതി നല്‍കിയതിനെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥി യൂണിയനെ അറിയിക്കാതെയാണ് പരിപാടിക്ക് അനുമതി നല്‍കിയതെന്നും യൂണിയന്‍ പറഞ്ഞു.

students protest kolkata

വിദ്യാര്‍ത്ഥികളെയോ സ്റ്റുഡന്റ്‌സ് യൂണിയനെയോ അറിയിക്കാതെ ക്യാംപസിനുള്ളില്‍ തുടര്‍ച്ചയായി ആര്‍എസ്എസ് അജണ്ടയിലുള്ള പരിപാടികള്‍ക്ക് അധികൃതര്‍ അനുമതി നല്‍കുന്നതിനെതിരെ വിദ്യാര്‍ഥികള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചതായിരുന്നു സംഘത്തെ പ്രകോപിപ്പിച്ചത്. ഇതോടെ സംഘാടകരായ ആളുകള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് വിദ്യാര്‍ഥികളെ ആക്രമിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആര്‍എസ്എസ് ഗോ ബാക്ക് വിളികളോടെയാണ് ചില വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ വിവിധ സമരപരിപാടികള്‍ നടത്തിവരികയാണ്. ക്യാംപസില്‍ രാഷ്ട്രീയബന്ധമുള്ള സംഘടനകള്‍ക്ക് പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കുന്നത് പുനഃപരിശോധിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. അതേസമയം, നിയമാനുസൃതമായ നടപടികളിലൂടെയാണ് തങ്ങള്‍ പരിപാടിക്കായി വേദി ബുക്ക് ചെയ്തതെന്നാണ് സംഘാടകരുടെ നിലപാട്. സംഭവത്തില്‍ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

Content Highlights: Student protests continue at the Satyajit Ray Film and Television Institute in Kolkata following a clash during an RSS event on campus. Twenty-two prominent filmmakers and students and teachers from Jadavpur University have expressed solidarity with the protesting students.

dot image
To advertise here,contact us
dot image