വിവാഹ നിശ്ചയം തീരുമാനിച്ചെന്ന് അറിയിച്ച് കാമുകി; പിന്നാലെ ജീവനൊടുക്കി ബോഡിബില്‍ഡറായ യുവാവ്

യുവതിയുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു കിരൺ

വിവാഹ നിശ്ചയം തീരുമാനിച്ചെന്ന് അറിയിച്ച് കാമുകി; പിന്നാലെ ജീവനൊടുക്കി ബോഡിബില്‍ഡറായ യുവാവ്
dot image

ബെംഗളൂരു: പ്രണയിനി വിവാഹം നിശ്ചയിച്ച വിവരം അറിയിച്ചതിന് പിന്നാലെ ബോഡിബിൽഡറായ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലാണ് സംഭവം. കിരൺ എന്ന 26 കാരനാണ് ജീവനൊടുക്കിയത്.

യുവതിയുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു കിരൺ. കഴിഞ്ഞ ദിവസം യുവതി തൻ്റെ വിവാഹം നിശ്ചയിച്ചതായി കിരണിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കിരണിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഏറെ നേരമായിട്ടും കിരണിനെ മുറിക്ക് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് കുടുംബം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കിരണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: young bodybuilder took his life knewing his girlfriend was about to get engaged with some other man

dot image
To advertise here,contact us
dot image