അന്ന് വിമാനം പറത്തുന്ന ആംഗ്യം കാണിച്ച് ഇന്ത്യയെ ട്രോളി; ഇന്ന് പട്ടം പറത്തുന്നു; റൗഫിന് പരിഹാസം

നേരത്തേ ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെയായിരുന്നു റൗഫിന്റെ വിവാദപരമായ ആംഗ്യങ്ങൾ

അന്ന് വിമാനം പറത്തുന്ന ആംഗ്യം കാണിച്ച് ഇന്ത്യയെ ട്രോളി; ഇന്ന് പട്ടം പറത്തുന്നു; റൗഫിന് പരിഹാസം
dot image

ടി 20 ലോകകപ്പിനുള്ള പാകിസ്താൻ ടീമിൽ പുറത്താക്കപ്പെട്ട പാക് പേസർമാരായ ഹാരിസ് റൗഫും ഹസൻ അലിയും ലാഹോറിൽ പട്ടം പറത്തുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ റൗഫിന് നേരെ ട്രോൾ വർഷം.

ഹസൻ അലി ദീർഘ കാലമായി ടീമിൽ നിന്ന് പുറത്താണെങ്കിലും റൗഫിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ചർച്ചയായിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ 3.4 ഓവറിൽ 50 റൺസ് വഴങ്ങിയ താരമാണ് റൗഫ്. മാത്രമല്ല ടൂർണമെന്റിനിടെ ഇന്ത്യയ്‌ക്കെതിരായ റൗഫിന്റെ പ്രവൃത്തികൾ വിവാദമാകുകയും ഐസിസി നടപടിയെടുക്കുകയും ചെയ്തിരുന്നു.

Also Read:

നേരത്തേ ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെയായിരുന്നു റൗഫിന്റെ വിവാദപരമായ ആംഗ്യങ്ങൾ. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ബൗണ്ടറി റോപ്പിനടുത്ത് ഫീൽഡ് ചെയ്യവെയാണ് താരം പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചത്. ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്ത റൗഫിനെ കാണികൾ പരിഹസിച്ചതിന് പിന്നാലെ വിമാനം പറക്കുന്നതും താഴെ വീഴുന്നതുമായ ആംഗ്യമാണ് റൗഫ് കാണിച്ചത്.

വിരലുകൾ ഉപയോഗിച്ച് 6-0 എന്ന ആംഗ്യവും റൗഫ് കാണിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള സിന്ദൂർ ഓപ്പറേഷനിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന് പാകിസ്താൻ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നതായിരുന്നു മത്സരത്തിനിടെയുള്ള ഹാരിസ് റൗഫിന്റെ ആംഗ്യങ്ങൾ.

. ഇതോടെ ഐസിസി ഹാരിസ് റൗഫിന് ഐസിസി രണ്ടു മത്സരങ്ങളിൽ വിലക്കേർപ്പെടുത്തുകയും രണ്ടു മത്സരങ്ങളിലെ മാച്ച് ഫീസിന്റെ 30 ശതമാനം പിഴയും വിധിച്ചിരുന്നു.

Content Highlights: ; haris raouf get trolled after worldcup team exclusion

dot image
To advertise here,contact us
dot image