മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൊടുക്കേണ്ടി വരുമോ? രാഹുൽ ഗാന്ധിയെ കാണാൻ അനുമതി തേടി സിദ്ധരാമയ്യ

കർണാടകയിലെ നേതൃമാറ്റത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ

മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൊടുക്കേണ്ടി വരുമോ?  രാഹുൽ ഗാന്ധിയെ കാണാൻ അനുമതി തേടി സിദ്ധരാമയ്യ
dot image

കർണാടകയിലെ നേതൃമാറ്റത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെ ഈ നീക്കം. സംസ്ഥനത്ത് ഭരണമാറ്റം വേണമെന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തണമെന്ന് സിദ്ധരാമയ്യ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭ വിപുലീകരണത്തിന് താത്പര്യമുണ്ടെന്നും അറിയിച്ചിരുന്നു.

സിദ്ധരാമയ്യയും ഡികെ ശിവകുമാറും രണ്ടരവർഷം വീതം നേതൃത്വസ്ഥാനം പങ്കിടുമെന്ന രീതിയില്‍ നേരത്തെ ധാരണയുണ്ടായിരുന്നുവെന്ന രീതിയിലാണ് അഭ്യൂഹങ്ങൾ.സിദ്ധരാമയ്യ രണ്ടരവർഷം പൂർത്തിയാക്കിയതിനാൽ ഡികെ ശിവകുമാർ പക്ഷത്തെ എംഎൽഎമാർ നേതൃമാറ്റത്തിനായി സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇത് തള്ളി കളയുന്ന നിലപാടാണ് സ്വീകരിച്ചത്. സിദ്ധരാമയ്യ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അവകാശപ്പെട്ടു.

അതോടൊപ്പം തന്നെ ഇക്കാര്യത്തിൽ ശിവകുമാറും വ്യക്തത നൽകിയിരുന്നു. നേതൃത്വസ്ഥാനത്തിനായി ആശയകുഴപ്പമില്ല, സിദ്ധരാമയ്യ സഹോദര തുല്യനാണെന്നുമായിരുന്നു പ്രതികരണം. എന്നാൽ കോൺഗ്രസ് ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നേതൃത്വത്തെ ചൊല്ലി തർക്കമാണെന്ന് ബിജെപി കുറ്റപെടുത്തിയിരുന്നു. ഈ സഹചര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടികാഴ്ച്ച കർണാടക കോൺഗ്രസിന് വ്യക്തത നൽകുമെന്നാണ് റിപ്പോർട്ടുകൾ
Content Highlights: Siddaramaiah is seeking clarity regarding a ministerial position and may hold discussions with Rahul Gandhi regarding the matter.

dot image
To advertise here,contact us
dot image