കോഴിക്കോട്ടെ എംഎസ്എഫ് യോഗത്തിൽ കൂട്ടയടി; സി കെ നജാഫിനും അസ്ഹർ പെരുമുക്കിനും മർദനം

ജില്ല കമ്മിറ്റിയുടെ പുന:സംഘടനയെ സംബന്ധിച്ച തർക്കമാണ് അടിയിലേക്ക് നയിച്ചത്

കോഴിക്കോട്ടെ എംഎസ്എഫ് യോഗത്തിൽ കൂട്ടയടി; സി കെ നജാഫിനും അസ്ഹർ പെരുമുക്കിനും മർദനം
dot image

കോഴിക്കോട്: എംഎസ്എഫ് കൗൺസിൽ യോഗത്തിൽ പാർട്ടിക്കുള്ളിലെ വിഭാഗങ്ങൾ തമ്മിൽ കൂട്ടയടി. ജില്ല കമ്മിറ്റിയുടെ പുന:സംഘടനയെ സംബന്ധിച്ച തർക്കമാണ് അടിയിലേക്ക് നയിച്ചത്. മുൻ സംസ്ഥാന ഭാരവാഹികളായ മിസ്ഹബ് കീഴരിയൂർ, ലത്തീഫ് തുറയൂർ വിഭാഗമാണ് ഔദ്യോഗിക വിഭാഗത്തിനെതിരെ രംഗത്തെത്തിയത്.

ജില്ലാ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പിലെ അനുരഞ്ജനം പാളിയതാണ് അടിക്ക് കാരണമായത്. സ്വാഹിബ്‌ മുഹമ്മദ്, ഷമീർ പയ്യൂർ, ആസിഫ് കലാം ഉൾപ്പെട്ട പാനലാണ് മിസ്ഹബ് കീഴരിയൂർ വിഭാഗം മുന്നോട്ടുവെച്ചത്. അഡ്വ യാസർ, റഷീദ് സബാൻ ,അലി വാഹിദ് എന്നിവരടങ്ങിയായ പാനലാണ് പി കെ നവാസ് വിഭാഗം മുന്നോട്ടുവെച്ചത്.

തുടർന്ന് ഇരുവിഭാഗവും തമ്മിൽ സമവായത്തിലെത്താൻ ശ്രമിച്ചു. സ്വഹിബിനെ പ്രസിഡന്റ് സ്ഥാനത്തേക്കും യാസറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കാൻ തീരുമാനിച്ചു. എന്നാൽ സമവായത്തിന് മിസ്ഹബ് കീഴരിയൂർ വിഭാഗം തയ്യാറായില്ല. തുടർന്ന് കൗൺസിൽ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെയാണ് സംഘർഷം ഉണ്ടായത്. സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫിനും ട്രഷറർ അസ്ഹർ പെരുമുക്കിനും മർദ്ദനമേറ്റു. തുടർന്ന് പിഎംഎ സലാം ഇടപെട്ട് യോഗം മാറ്റിവെക്കുകയായിരുന്നു.

Content Highlights: fight at msf district meeting at kozhikode

dot image
To advertise here,contact us
dot image