തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം

അഞ്ചുപേരുടെ നില ഗുരുതരമാണ്

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം
dot image

ചെന്നൈ: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈസാമിപുരത്തിനടുത്താണ് അപകടം നടന്നത്.

തെങ്കാശിയില്‍ നിന്ന് ശ്രീവില്ലിപുത്തൂരിലേക്ക് പോവുകയായിരുന്ന ബസും കോവില്‍പട്ടിയില്‍ നിന്ന് തെങ്കാശിയിലേക്ക് വരികയായിരുന്ന ബസും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഡോക്ടർമാർ പറയുന്നു.

മഴയും റോഡിലെ തടസ്സങ്ങളും കാരണം പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ കനത്ത മഴ പെയ്യുകയാണ്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ പ്രധാനപ്പെട്ട റോഡുകൾ തകർന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Content Highlights: 6 died 30 injured as two private buses collide in Tamil Nadu

dot image
To advertise here,contact us
dot image