ഡൽഹി സ്‌ഫോടനം: ശ്രീനഗർ സ്വദേശിയായ ഇലക്ട്രീഷ്യൻ കസ്റ്റഡിയിൽ

സംഭവത്തിൽ പ്രധാന കണ്ണിയും ഖാസിഗുണ്ഡ് സ്വദേശിയുമായ ഡോ മുസാഫിർ എന്നയാൾ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ഒളിവിലാണെന്നാണ് വിവരം

ഡൽഹി സ്‌ഫോടനം: ശ്രീനഗർ സ്വദേശിയായ ഇലക്ട്രീഷ്യൻ കസ്റ്റഡിയിൽ
dot image

ന്യൂഡല്‍ഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലെ പുൽവാമയിൽ പ്രവർത്തിക്കുന്ന ഇലക്ട്രീഷ്യൻ കസ്റ്റഡിയിൽ. തുഫൈൽ അഹമ്മദ് എന്നയാളെയാണ് സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും സ്‌പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പ് ഓഫ് ജമ്മു കശ്മീരും ചേർന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്ന ഇയാൾ ശ്രീനഗർ സ്വദേശിയാണ്.

സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന് പിന്നാലെ ഇയാളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തുഫൈൽ അഹമ്മദ് എങ്ങനെയാണ് ഡൽഹി സ്‌ഫോടനത്തിന് സഹായം നൽകിയതെന്ന കാര്യത്തിൽ ഏജൻസികൾ വിശദീകരണം നൽകിയിട്ടില്ല.

അതേസമയം സംഭവത്തിൽ പ്രധാന കണ്ണിയും ഖാസിഗുണ്ഡ് സ്വദേശിയുമായ ഡോ മുസാഫിർ എന്നയാൾ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ഒളിവിലാണെന്നാണ് വിവരം. ഇയാളുടെ കൈമാറ്റത്തിനായി ജമ്മുകശ്മീർ പൊലീസ് ഇന്റർ പോൾ റെഡ് കോർണർ നോട്ടീസ് തേടിയിട്ടുണ്ട്. ഇയാൾക്ക് ജെഷ്‌ഷെ മുഹമ്മദുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളാണ് വിവിധ സംസ്ഥാനങ്ങളിലായി വൈറ്റ് കോളർ ഭീകര ശൃംഖലയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
Content highlights: Investigation team detained electrician from Pulwama in association with Red Fort Incident

dot image
To advertise here,contact us
dot image