

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ചരിത്ര വിജയം നേടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. രാഹുല്‍ ഗാന്ധിയുടെ തോല്‍വികള്‍ അടയാളപ്പെടുത്തിയ ഭൂപടം പുറത്തിറക്കിയായിരുന്നു ബിജെപിയുടെ പരിഹാസം. രണ്ട് പതിറ്റാണ്ടിനിടെ രാഹുല്‍ ഗാന്ധി നേരിട്ട 95 തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ അടയാളപ്പെടുത്തിയ ഭൂപടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. 2004ല്‍ തുടങ്ങി 2025ല്‍ എത്തി നില്‍ക്കുമ്പോള്‍ രാഹുലും കോണ്‍ഗ്രസും പരാജയപ്പെട്ട തെരഞ്ഞടുപ്പുകള്‍ അടയാളപ്പെടുത്തിയ ഭൂപടം മാളവ്യ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പരസ്യപ്പെടുത്തി. 'വീണ്ടുമൊരു തെരഞ്ഞെടുപ്പും തോല്‍വിയും രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഒരു പുരസ്‌കാരമുണ്ടായിരുന്നെങ്കില്‍ രാഹുല്‍ എത്രയെണ്ണം സ്വന്തമാക്കിയേനെ', അമിത് മാളവ്യ പരിഹസിച്ചു.
Rahul Gandhi!
— Amit Malviya (@amitmalviya) November 14, 2025
Another election, another defeat!
If there were awards for electoral consistency, he’d sweep them all.
At this rate, even setbacks must be wondering how he finds them so reliably. pic.twitter.com/y4rH6g62qG
രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രധാന നേതാവാകുകയും പ്രചരണത്തിന് ഇറങ്ങുകയും ചെയ്തതോടെ 95 തെരഞ്ഞെടുപ്പുകളില്‍ തോല്‍വി നേരിടേണ്ടി വന്നതായി മാളവ്യ ചൂണ്ടിക്കാണിച്ചു. ഹിമാചല്‍ പ്രദേശ് (2007, 2017), പഞ്ചാബ് (2007, 2012, 2022), ഗുജറാത്ത് (2007, 2012, 2017, 2022), മധ്യപ്രദേശ് (2008, 2013, 2018, 2023), മഹാരാഷ്ട്ര (2014, 2019, 2024) എന്നിവയുള്‍പ്പെടെ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വികള്‍ മാളവ്യ പങ്കുവച്ച് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരുന്നു.
Content Highlight; BJP Mocks Congress Leader Rahul Gandhi After NDA’s Decisive Victory in Bihar