

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും
അവരെ വെറുതെ വിടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്നലെ ഡല്‍ഹിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവർക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് ശക്തിയും ആശ്വാസവും നല്‍കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. സംഭവത്തിൽ രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ വേഗത്തിലും സമഗ്രവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പൗരന്മാര്‍ക്ക് ഞാൻ ഉറപ്പ് നൽകുന്നു. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ ഉടന്‍ പുറത്തുവിടും. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ല,' രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്നലെ വൈകിട്ട് ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട കാറിലായിരുന്നു സ്ഫോടനം. പ്രദേശത്തുണ്ടായിരുന്ന പതിമൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ടടുത്ത നിമിഷങ്ങളിൽ രണ്ട് സ്ഫോടനങ്ങൾ നടന്നു. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നാലെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. 7.10 ഓടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. 7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണ വിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരാള്‍ കൂടി മരിച്ചു. 11.30 ഓടെയാണ് പതിമൂന്ന് പേരുട മരണം സ്ഥിരീകരിച്ചത്.. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Content Highlights: Rajnath Singh says Those who Responsible in redfort blast Will Be Brought To Justice