

മഹാരാഷ്ട്ര: ഭിവണ്ടിയില്‍ ഡൈയിംഗ് കമ്പനി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോണ്‍ ഗ്രാമത്തിലെ സരാവലി എംഐഡിസി ഏരിയയിലെ മംഗള്‍ മൂര്‍ത്തി ഡൈയിംഗ് കമ്പനിയുടെ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പുക ചുരുളുകള്‍ ഉയരുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഷോട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഷിഫ്റ്റിലായി 170-ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന ഫാക്ടറിയിലെ ഡയിങ് ഏരിയയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ആദ്യ ഷിഫ്റ്റിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയതിന് ശേഷമായിരുന്നു തീപിടുത്തമുണ്ടായതെന്നാണ് വിവരം. എന്നാല്‍ തീപിടിത്തം ഉണ്ടായ സമയത്ത് ജീവനക്കാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Content Highlights: fire broke out in a dyeing company building in Bhiwandi,Maharashtra