മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ചുള്ള മരണം 21 ആയി; കോള്‍ഡ്രിഫ് കമ്പനി ഉടമ ഒളിവില്‍ തന്നെ

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മുഴുവന്‍ കുഞ്ഞുങ്ങളും മരിച്ചത്

മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ചുള്ള മരണം 21 ആയി; കോള്‍ഡ്രിഫ് കമ്പനി ഉടമ ഒളിവില്‍ തന്നെ
dot image

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം 21 ആയി. ചിന്ദ്‌വാരയില്‍ മാത്രം 18 കുഞ്ഞുങ്ങളുടെ ജീവനാണ് വില്ലന്‍ ചുമമരുന്ന് എടുത്തത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കോള്‍ഡ്രിഫ് ചുമമരുന്ന് നിര്‍മ്മാണ കമ്പനി ശ്രീശാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തമിഴ്‌നാട്ടിലെ ചെന്നൈയിലെയും കാഞ്ചിപുരത്തെയും ബ്രാഞ്ചുകളിലെത്തി. കമ്പനി ഉടമ ഒക്ടോബര്‍ നാല് മുതല്‍ ഒളിവിലാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മുഴുവന്‍ കുഞ്ഞുങ്ങളും മരിച്ചത്. കുട്ടികള്‍ കഴിച്ച കോള്‍ഡ്രിഫ് കഫ്സിറപ്പില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന ഡൈത്തലീന്‍ ഗ്ലൈക്കോള്‍ 45 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്തോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, കേരളം അടക്കം നാല് നാല് സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് നിരോധിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ബുധനാഴ്ച വൈകിട്ട് പ്രതികരിച്ചത്.

പനി, കഫക്കെട്ട് ബുദ്ധിമുട്ടിനെത്തുടര്‍ന്ന് കോള്‍ഡ്രിഫ് കഫ്സിറപ്പ് കഴിച്ച കുട്ടികളില്‍ ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. സെപ്തംബര്‍ 2 നാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Cough Syrup tragedy Death toll rise to 21

dot image
To advertise here,contact us
dot image