ബഹ്‌റൈനിൽ മനുഷ്യക്കടത്ത് കേസ്; രണ്ട് ഏഷ്യൻ പ്രതികളെ ക്രിമിനൽ വിചാരണയ്ക്ക് വിധേയമാക്കും

ഒക്ടോബർ 13 ന് ഹൈ ക്രിമിനൽ കോടതിയിൽ വാദം കേൾക്കും

ബഹ്‌റൈനിൽ മനുഷ്യക്കടത്ത് കേസ്; രണ്ട് ഏഷ്യൻ പ്രതികളെ ക്രിമിനൽ വിചാരണയ്ക്ക് വിധേയമാക്കും
dot image

ബഹ്‌റൈനിൽ മനുഷ്യക്കടത്ത് കേസിൽ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് അന്വേഷണം പൂർത്തിയാക്കിയതായും രണ്ട് ഏഷ്യൻ പ്രതികളെ ക്രിമിനൽ വിചാരണയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ടതായും അറ്റോർണി ജനറലും മനുഷ്യക്കടത്ത് പ്രോസിക്യൂഷൻ ഓഫീസ് മേധാവിയും അറിയിച്ചു. ഇത് സംബന്ധിച്ചു ഒക്ടോബർ 13 ന് ഹൈ ക്രിമിനൽ കോടതിയിൽ വാദം കേൾക്കും.

ആകർഷകമായ ജോലി അവസരങ്ങൾ നൽകാമെന്ന വ്യാജേന ബഹ്‌റൈൻ രാജ്യത്തേക്ക് കൊണ്ടുവന്നതായി കാണിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഇരകളിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇരകളുടെ പാസ്പോര്ട്ട് കൈവശപ്പെടുത്തുകയും മുറിയിൽ പൂട്ടി ഇടുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവരെ നിര്ബന്ധിക്കുകയൂം ചെയ്തു.

റിപ്പോർട്ട് ലഭിച്ചയുടനെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിരുന്നു. ഇരകളുടെ മൊഴികൾ കേട്ട് അവരെ നാഷണൽ കമ്മിറ്റി ടു കോംബാറ്റ് ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺ കമ്മിറ്റിയുടെ ഷെൽട്ടറിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും സംഭവത്തിന്റെ സാഹചര്യങ്ങളും വിശദാംശങ്ങളും നിർണയിക്കാൻ ആവശ്യമായ അന്വേഷണങ്ങൾ നടത്താൻ പൊലീസിനെ ചുമതലപ്പെടുത്താനും ഉത്തരവിട്ടു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ പൊലീസ് കേട്ടു. അന്വേഷണങ്ങൾ പൂർത്തിയാക്കി തെളിവുകൾ ലഭിച്ച ശേഷം, പ്രതിയെ ക്രിമിനൽ വിചാരണയ്ക്ക് വിധേയമാക്കാൻ ഉത്തരവിടുകയായിരുന്നു.

Content Highlights: Human trafficking case in Bahrain; Two Asian suspects to face criminal trial

dot image
To advertise here,contact us
dot image