'Utter Nonsense, മരിച്ചവരുടെ കുടുംബങ്ങൾക്ക് ദയവായി നഷ്ടപരിഹാരം നൽകൂ' വിജയ്‌യോട് അഭ്യർത്ഥനയുമായി നടൻ വിശാൽ

വാർത്ത ഹൃദയ ഭേദകമാണെന്നും നിരപരാധികളായ ഇരകളെ ഓർക്കുമ്പോൾ തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും വിശാൽ ഫേസ്ബുക്കിൽ കുറിച്ചു

'Utter Nonsense, മരിച്ചവരുടെ കുടുംബങ്ങൾക്ക് ദയവായി നഷ്ടപരിഹാരം നൽകൂ' വിജയ്‌യോട് അഭ്യർത്ഥനയുമായി നടൻ വിശാൽ
dot image

കരൂര്‍: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം ഒട്ടേറെ പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ വിശാൽ. വാർത്ത ഹൃദയ ഭേദകമാണെന്നും നിരപരാധികളായ ഇരകളെ ഓർക്കുമ്പോൾ തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും വിശാൽ ഫേസ്ബുക്കിൽ കുറിച്ചു.

"Utter Nonsense.നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുൾപ്പെടെ 30-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്ത കേൾക്കുന്നത് ഹൃദയഭേദകമാണ്. ആ നിരപരാധികളായ ഓരോ ഇരകളെയും ഓർത്ത് എന്റെ ഹൃദയം നുറുങ്ങുന്നു. അവരോടും അവരുടെ കുടുംബങ്ങളോടും ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.മരിച്ച ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് @TVKVijayHQ പാർട്ടിയോട് എന്റെ ആത്മാർത്ഥമായ അഭ്യർത്ഥിക്കുന്നു, കാരണം പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം അതാണ്. ഭാവിയിൽ നടക്കുന്ന ഏതൊരു രാഷ്ട്രീയ റാലിയിലും ഇനി മുതൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു." വിശാൽ ഫേസ്ബുക്കിൽ കുറിച്ചു.

റാലിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Content Highlights

dot image
To advertise here,contact us
dot image