
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ചെല്‍സിക്കും പരാജയം. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയം ഏറ്റുവാങ്ങിയത്. മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍വി വഴങ്ങിയത്.
ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ലിവര്‍പൂള്‍ അടിയറവ് പറഞ്ഞത്. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഇസ്മയില്‍ സാറിലൂടെ ക്രിസ്റ്റല്‍ പാലസാണ് മുന്നിലെത്തിയത്. 87-ാം മിനിറ്റില്‍ ഫെഡറികോ ചീസെയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. എന്നാല്‍ 97-ാം മിനിറ്റില്‍ എഡി എന്‍കെറ്റിയയാണ് പാലസിന് വിജയം സമ്മാനിച്ചത്. സീസണില്‍ ലിവര്‍പൂള്‍ വഴങ്ങുന്ന ആദ്യപരാജയമാണിത്.
മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണ്‍ ചെല്‍സിയെ പരാജയപ്പെടുത്തി. ഡാനി വെല്‍ബെക്ക് ഇരട്ട ഗോള്‍ നേടി തിളങ്ങിയപ്പോള്‍ ഡി കുയ്പ്പര്‍ ഒരു ഗോളും നേടി. എന്‍സോ ഫെര്‍ണാണ്ടസിലൂടെ ആദ്യ ഗോള്‍ നേടിയത് ചെല്‍സിയായിരുന്നു. ബ്ലൂസ് ഡിഫന്‍ഡര്‍ ചാലോബ റെഡ് കാര്‍ഡ് കണ്ട് പുറത്തായി.
Content Highlights: Premier League: Liverpool and Chelsea suffers defeat