
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പ്രതികരണവുമായി ടിവികെ നേതാവ് വിജയ് രംഗത്ത്. തന്‍റെ ഹൃദയം തകര്‍ന്നുവെന്നാണ് വികാരഭരിതനായി വിജയ് കുറിച്ചത്. അനുശോചനം രേഖപ്പെടുത്തിയ വിജയ് സംഭവത്തില്‍ മറ്റു പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല.
'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വിവരിക്കാന്‍ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാന്‍ പുളയുകയാണ്. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.' വിജയ് തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
താന്‍ നടത്തിയ പരിപാടിയില്‍ ഇത്ര വലിയ ദുരന്തമുണ്ടാവുകയും 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഒരക്ഷരം പോലും പ്രതികരിക്കാതെ പോയ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എക്‌സ് പോസ്റ്റിലൂടെ വിജയ് തന്റെ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ റാലിയിലുണ്ടായ സുരക്ഷാ വീഴ്ച്ചയിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിലും വിജയ്‌ക്കെതിരെ കേസുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlight; 'My heart is broken, the pain is indescribable'; Vijay responds through X