
അജ്മീർ: ഹോട്ടലിലെ ശുചിമുറിയിൽ കയറിയ വിനോദസഞ്ചാരികളെ കാത്തിരുന്നത് മൂർഖൻ പാമ്പ്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അജ്മീറിലാണ് സംഭവം. ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയിലെ ശുചിമുറിയിൽ ടോയ്‌ലറ്റ് സീറ്റിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു പാമ്പ്. ഒരു വിനോദസഞ്ചാരി ശുചിമുറിയിൽ കയറിയപ്പോഴാണ് സംഭവം കണ്ടത്. മൂർഖൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഉടൻ തന്നെ രാജസ്ഥാൻ കോബ്ര ടീം സ്ഥലത്തെത്തുകയും ഏറെ നേരത്തെ പരിശ്രമഫലമായി പാമ്പിനെ പിടികൂടുകയും ചെയ്തു. ശേഷം മൂർഖനെ അടുത്തുള്ള കാട്ടിലേക്ക് തുറന്നുവിട്ടു. പെൺ മൂർഖനെയാണ് കണ്ടെത്തിയത്. പലകാരണങ്ങളാലാണ് ഇന്ന് വിഷപ്പാമ്പുകൾ മനുഷ്യവാസ കേന്ദ്രങ്ങളിലും വീടുകളിലും എത്തുന്നത്. ഉയർന്ന താപനില, സ്വാഭാവിക ആവാസവ്യവസ്ഥകളുടെ അഭാവം, നഗരവൽക്കരണം, വനനശീകരണം എന്നിവഅതിൽ പ്രധാനമാണ്.
Content Highlights: Cobra Found in Hotel Toilet Shocks Tourists in Ajmer