
ചെന്നൈ: പലസ്തീനിലെ ഇസ്രയേല്‍ കൂട്ടിക്കുരുതിയില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന റാലിയിൽ പങ്കെടുത്ത് തമിഴ് സിനിമ താരങ്ങൾ. ഗാസയില്‍ നടക്കുന്ന നരമേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുഎസിനേയും നടന്‍ കുറ്റപ്പെടുത്തി നടൻ പ്രകാശ് രാജ്. പലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. സ്കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകൾ വർഷിക്കപ്പെടുന്നതായി സംവിധായകന്‍ ചൂണ്ടിക്കാട്ടി.
'പലസ്തീനില്‍ നടക്കുന്ന അനീതിക്ക് ഉത്തരവാദികള്‍ ഇസ്രയേല്‍ മാത്രമല്ല. അമേരിക്കയും ഉത്തരവാദിയാണ്. മോദിയുടെ നിശബ്ദതയും ഉത്തരവാദിയാണ്', പ്രകാശ് രാജ് പറഞ്ഞു. 'പലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ വംശഹത്യ. സ്കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകൾ രൂപപ്പെടുത്തുന്നു', വെട്രിമാരൻ പറഞ്ഞു.
Stop killing!
— Prakash Raj (@prakashraaj) September 19, 2025
Stop the Genocide !
Stop the war on Gaza !
I will be there.. please step out and join us .🙏🏿🙏🏿🙏🏿 #justasking#Gaza #Palestine #TogetherForPalestine pic.twitter.com/cJYtGX48mh
തമിഴ്‌നാട്ടിലുടനീളമുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, ഇസ്ലാമിക അസോസിയേഷനുകൾ എന്നിവ പങ്കെടുത്ത ഐക്യദാർഢ്യ സദസില്‍ നടന്മാരായ പ്രകാശ് രാജ്, സത്യരാജ്, സംവിധായകരായ വെട്രിമാരൻ, അമീർ എന്നിവർ പങ്കെടുത്തു. കഫിയ അണിഞ്ഞാണ് ഇവർ വേദിയിലെത്തിയത്. വിടുതലൈ ചിരുതൈഗൽ കക്ഷി നേതാവും എംപിയുമായ തോൽ. തിരുമാവളവൻ, എംഎൽഎ തനിയരസു, മനിതനേയ മക്കൾ കക്ഷി നേതാവ് ജവാഹരുള്ള, മെയ് 17 മൂവ്‌മെന്റ് കോർഡിനേറ്റർ തിരുമുരുകൻ ഗാന്ധി എന്നിവരും പലസ്തീന്‍ അനുകൂല മാർച്ചിന്റെ ഭാഗമായി. ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
Content Highlights: Prakash Raj and Vetrimaran expresses solidarity with palestine in chennai