കന്യാസ്ത്രീകളെ അക്രമിക്കാനുള്ള ധൈര്യം എവിടുന്ന് കിട്ടി? ജയില്‍ എത്തി കണ്ട് പ്രതിപക്ഷ എംപിമാര്‍

ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നതെന്ന് പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു

dot image

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എംപിമാര്‍. പ്രതിപക്ഷ എംപിമാര്‍ക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നു. ദുര്‍ഗ് ജയിലിന് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് കാണാന്‍ അനുമതി നല്‍കിയത്.തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ പറഞ്ഞു.

കന്യാസ്ത്രീകളെ ആക്രമിക്കാനുള്ള ആത്മധൈര്യം ഇവര്‍ക്ക് എവിടുന്ന് കിട്ടി. അവരുടെ കൈവശം രേഖകള്‍ ഉണ്ട്. മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് അവര്‍ വന്നതെന്നും എംപിമാര്‍ വ്യക്തമാക്കി.

ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. ഇരുവരോടും സിസ്റ്റേഴ്‌സ് വിലക്കുവാങ്ങിയതാണെന്ന് പറയാന്‍ പറഞ്ഞു. മൂങ്ങയെപ്പോലെ വായ മൂടിയിരിക്കണം എന്ന് സംഘം നിര്‍ദേശിച്ചു. സ്ഥലം പറയാന്‍ സാധിക്കാതെ വന്നതോടെയാണ് മൊഴി മാറി പറഞ്ഞതായി വ്യാഖ്യാനിച്ചതെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനായിരുന്നു ജയില്‍ സൂപ്രണ്ട് പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയിരുന്നത്. പിന്നീടത് നിഷേധിക്കുകയായിരുന്നു. ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് ജയില്‍ സൂപ്രണ്ടുമായി സംസാരിച്ചതില്‍ നിന്നും മനസ്സിലായതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചിരുന്നു. പിന്നീട് അനുമതി നൽകുകയായിരുന്നു.

Content Highlights: Opposition MP Meet sisters in chhattisgarh Jail

dot image
To advertise here,contact us
dot image