
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എല്ലാം തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. മോദി എല്ലാവരെയും ദ്രോഹിക്കുന്നു എന്നും ഖര്‍ഗെ പറഞ്ഞു. നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ആര്‍എസ്എസും ബിജെപിയും വിഷം പോലെയാണ്. വിഷം രുചിച്ചാല്‍ നിങ്ങള്‍ ഇല്ലാതെയാകും. ബിജെപി ആര്‍എസ്എസ് എന്നിവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. നമ്മള്‍ ഒറ്റക്കെട്ടായി പോരാടണം', ഖര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി വെറും ഷോ ഓഫ് മാത്രമാണെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. 'മോദി ഒരു സംഭവവുമല്ല. നേരില്‍ കണ്ടപ്പോള്‍ എനിക്ക് അത് ബോധ്യമായി. മാധ്യമങ്ങളാണ് മോദിയെ വലിയ സംഭവമാക്കുന്നത്', എന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം തിങ്കളാഴ്ച മുതല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ഭരണപക്ഷം സമ്മതിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എല്ലാ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: Mallikarjun Kharge and Rahul Gandhi against PM Narendra Modi