'ഇൻഡ്യാ മുന്നണി യോഗം പോസിറ്റീവായിരുന്നു'; പ്രതികരിച്ച് എം എ ബേബി

തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ യോ​ഗത്തിൽ ചർച്ചയായി

dot image

ന്യൂഡൽഹി: ഇൻഡ്യാ മുന്നണി യോഗം പോസിറ്റീവായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഓൺലൈനായാണ് യോഗം ചേർന്നതെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ യോ​ഗത്തിൽ ചർച്ചയായെന്നും എം എ ബേബി പറഞ്ഞു. പഹൽഗാം ഭീകരാക്രമണവും അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും യോ​ഗത്തിൽ ചർച്ചയായെന്നും എംഎ ​ബേബി പറഞ്ഞു.

ബിഹാർ വോട്ടർ പട്ടിക വിഷയം ഒറ്റക്കെട്ടായി ഉന്നയിക്കുമെന്നും എം എ ബേബി പറഞ്ഞു. ആസൂത്രിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കശ്മീരിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ തടവിലാക്കിയ വിഷയം, വിലക്കയറ്റം, കർഷക ആത്മഹത്യ, ന്യൂനപക്ഷങ്ങൾക്കെതിരായ വേട്ട എന്നിവയെല്ലാം ചർച്ചയായി. ഓഗസ്റ്റ് ആദ്യം വീണ്ടും ഇൻഡ്യാ സഖ്യയോഗം ചേരും. പാർലമെന്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കും. ഇൻഡ്യാ സഖ്യത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും എം എ ബേബി പറഞ്ഞു.

ബിഹാറിലെ വോട്ടര്‍പട്ടിക പരിശോധനയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപക പ്രതിഷേധത്തിന് സിപിഐഎം ഒരുങ്ങുകയാണ്. ഓഗസ്റ്റ് എട്ടിന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അറിയിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ മറവില്‍ പൗരത്വ പരിശോധനയാണ് നടക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ ആരോപിച്ചു. ഭരണഘടനാ അവകാശങ്ങള്‍ക്ക് പുറത്തുളള നടപടിയാണിതെന്നും പിബി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ വോട്ടവകാശം ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എന്‍ആര്‍സി നടപടിക്രമം പിന്‍വാതിലിലൂടെ രഹസ്യമായി നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതില്‍ പങ്കാളിയായി മാറുകയാണെന്നും പൊളിറ്റ് ബ്യൂറോ ആരോപിച്ചു.

Content Highlights: MA Baby attend INDIA bloc online meeting

dot image
To advertise here,contact us
dot image