'ആർഎസ്എസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ പദവി ദുരുപയോഗം ചെയ്യുന്നു';ആർലേക്കർക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ

ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങള്‍ രാജ്ഭവന്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ ഗവര്‍ണര്‍ പ്രദര്‍ശിപ്പിക്കുകയാണെന്ന് പൊളിറ്റ് ബ്യൂറോ

dot image

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. ആര്‍എസ്എസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ഗവര്‍ണര്‍ തന്റെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആരോപിച്ചു.

ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങള്‍ രാജ്ഭവന്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ ഗവര്‍ണര്‍ പ്രദര്‍ശിപ്പിക്കുകയാണെന്ന് പൊളിറ്റ് ബ്യൂറോ പറഞ്ഞു. ഗവര്‍ണറുടെ ഇത്തരം നടപടികള്‍ക്കെതിരായ വിദ്യാര്‍ത്ഥി സംഘടനകളുടെയും മറ്റു പ്രകടനങ്ങളും പ്രശംസിക്കുന്നുവെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പറഞ്ഞു.

ബിഹാറിലെ വോട്ടര്‍പട്ടിക പരിശോധനയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധമൊരുക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അറിയിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ മറവില്‍ പൗരത്വ പരിശോധനയാണ് നടക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ ആരോപിച്ചു.

ഭരണഘടനാ അവകാശങ്ങള്‍ക്ക് പുറത്തുളള നടപടിയാണിതെന്നും പിബി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ വോട്ടവകാശം ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. എന്‍ആര്‍സി നടപടിക്രമം പിന്‍വാതിലിലൂടെ രഹസ്യമായി നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതില്‍ പങ്കാളിയായി മാറുകയാണെന്നും പൊളിറ്റ് ബ്യൂറോ ആരോപിച്ചു.

Content Highlights- CPIM politburo against kerala governor on bharathamba picture controversy

dot image
To advertise here,contact us
dot image