മുടി മുറിയ്ക്കാൻ പറഞ്ഞത് പ്രകോപിപ്പിച്ചു; ഹരിയാനയിൽ സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഹാൻസി പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ പറഞ്ഞു

dot image

ഹിസാർ: ഹരിയാനയിലെ ഹിസാറിൽ സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ജഗ്ബീർ സിങ് എന്നയാളെയാണ് 15 വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾ കുത്തിക്കൊലപ്പെടുത്തിയത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഹാൻസി പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ പറഞ്ഞു.

മുടി മുറിക്കാത്തതിനും അച്ചടക്കം പാലിക്കാത്തതിനും പ്രിൻസിപ്പാൾ തടഞ്ഞുനിർത്തിയതിൽ വിദ്യാർത്ഥികൾ പ്രകോപിതരായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

Content Highlights: Two students stab to death Hisar school principal

dot image
To advertise here,contact us
dot image