രാഷ്ട്രീയക്കാരനായ മോദിയെ കുറിച്ചല്ല ഈ ചിത്രം; നരേന്ദ്ര മോദിയായി വേഷമിടുന്നതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ

'മോദിയെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ രണ്ട് വാക്കുകൾ, അതാണ് പിന്നീടങ്ങോട്ട് എനിക്ക് ധൈര്യമായത്'

രാഷ്ട്രീയക്കാരനായ മോദിയെ കുറിച്ചല്ല ഈ ചിത്രം; നരേന്ദ്ര മോദിയായി വേഷമിടുന്നതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ
dot image

മാ വന്ദേ എന്ന പുതിയ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടാൻ ഒരുങ്ങുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ക്രാന്തി കുമാർ സി എച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

അഹമ്മദബാദിൽ ജനിച്ചു വളർന്ന താൻ ഗുജറാത്ത് മുഖ്യമന്ത്രിയായാണ് നരേന്ദ്ര മോദിയെ ആദ്യം അറിയുന്നതെന്നും പിന്നീട് 2023ൽ അദ്ദേഹത്തെ നേരിട്ട് കാണാൻ അവസരം ലഭിച്ചത് ജീവിതത്തിലെ മറകക്കാനാകാത്ത അനുഭവമാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

movie poster

'അന്നത്തെ കൂടിക്കാഴ്ചയിൽ അദ്ദേഹം ഗുജറാത്തിയിൽ രണ്ട് വാക്കുകൾ എന്നോട് പറഞ്ഞു. 'ജൂക്‌വാനു നഹി' അഥവാ ഒരിക്കലും തല കുനിക്കരുത് എന്നായിരുന്നു അത്. ആ വാക്കുകൾ എനിക്ക് നൽകിയ കരുത്തും ധൈര്യവും ഏറെയാണ്,' ഉണ്ണി മുകുന്ദൻ പറയുന്നു. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ വ്യക്തിജീവിതവും അമ്മയുമായുള്ള ബന്ധവുമാണ് ഈ ചിത്രത്തിൽ കൂടുതലായി അവതരിപ്പിക്കുക എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

നരേന്ദ്ര മോദി 75ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് മാ വന്ദേ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുന്നത്. ഛായാഗ്രാഹകൻ കെ കെ സെന്തിൽ കുമാർ, സംഗീത സംവിധായകൻ രവി ബസ്രൂർ, എഡിറ്റർ ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ എന്നിവർ അടങ്ങുന്നതാണ് ഈ സിനിമയുടെ ടെക്നിക്കൽ ടീം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ഗംഗാധർ എൻ എസ്, വാണിശ്രീ ബി എന്നിവർക്കൊപ്പം ലൈൻ പ്രൊഡ്യൂസർ ടി വി എൻ രാജേഷും സഹസംവിധായകൻ നരസിംഹറാവു എം എന്നിവരും ഈ പ്രോജക്ടിന്റെ ഭാഗമാകും.

കുട്ടിക്കാലം മുതൽ രാഷ്ട്രീയനേതാവാകുന്നതുവരെയുള്ള മോദിയുടെ യാത്രയാണ് ഈ സിനിമയിലൂടെ പറയുന്നത്. അന്തരിച്ച അദ്ദേഹത്തിന്റെ അമ്മ ഹീരാബെൻ മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും സിനിമ ചർച്ച ചെയ്യുമെന്നും അണിയറ പ്രവർത്തകരും പറയുന്നു.

നേരത്തെ വിവേക് ഒബ്‌റോയിയെ നായകനാക്കി നരേന്ദ്ര മോദി ബിയോപിക് ഒരുങ്ങിയിരുന്നു. പി എം നരേന്ദ്ര മോദി എന്ന സിനിമ ഒരുക്കിയത് ഒമങ്ക് കുമാർ ആയിരുന്നു. ലെജൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ ആയിരുന്നു സിനിമ നിർമ്മിച്ചത്. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും കനത്ത പരാജയമായിരുന്നു കാഴ്ചവെച്ചത്.

Content Highlights: Unni Mukundan about portraying Narendra Modi in Maa Vandhe movie

dot image
To advertise here,contact us
dot image