ഇംഗ്ലീഷ് അറിയില്ല, കന്നഡയിൽ സംസാരിക്കണമെന്ന് കെഞ്ചി യുവതി; സംഭവം കര്‍ണാടകയിലെ കാനറ ബാങ്കിൽ

തന്റെ അക്കൗണ്ടില്‍ നിന്നും അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ യുവതിയാണ് ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടിലായത്

dot image

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരു കനാറ ബാങ്ക് ശാഖയില്‍ ഇംഗ്ലീഷ് ഭാഷയറിയാതെ ബുദ്ധിമുട്ടിലായ ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. തൻ്റെ അക്കൗണ്ടില്‍ നിന്നും അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ യുവതിയാണ് ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടിലായത്. മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥയോട് തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കന്നഡത്തില്‍ സംസാരിക്കണമെന്നും യുവതി അപേക്ഷിക്കുന്നുണ്ട്. പക്ഷേ ഉദ്യോഗസ്ഥയ്ക്ക് കന്നഡ അറിയാത്തതിനാല്‍ സഹായിക്കാന്‍ കഴിയാതെ വരുന്നതോടെയാണ് യുവതി കന്നഡ പറയാൻ അപേക്ഷിക്കുന്നത്

ചിക്കമംഗളുരുവിലെ എഐടി സര്‍ക്കിള്‍ കനാറ ബാങ്ക് ബ്രാഞ്ചിലാണ് സംഭവം. ആശുപത്രി ചെലവിനായുള്ള ഫണ്ടില്‍ നിന്നും പണം പിടിച്ചതിനെ കുറിച്ച് പരാതി പറയാനാണ് ഇവർ ബാങ്കിലെത്തിയത്. പക്ഷേ ബാങ്ക് ജീവനക്കാരുമായി കാര്യം ആശയവിനിയം നടത്താന്‍ കഴിയാതെ യുവതി ബുദ്ധിമുട്ടുകയായിരുന്നു. തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കന്നഡയിൽ പറയാനും യുവതി ഉദ്യോഗസ്ഥയോട് പറയുന്നുണ്ട്. അതേസമയം പറയുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് മലയാളിയെന്ന് കരുതുന്ന ബാങ്ക് ഉദ്യോഗസ്ഥ മറുപടി നൽകുന്നുണ്ട്.

അതേസമയം കന്നഡ ഭാഷ സംസാരിക്കാന്‍ അറിയാത്ത ജീവനക്കാരെ കസ്റ്റമറുമായി സംവദിക്കാനുള്ള ഉത്തരവാദിത്തം നല്‍കിയതിനെതിരെ പ്രാദേശിക കന്നഡ അനുഭാവ സംഘടനയായ കന്നഡ സേനയുടെ അംഗങ്ങൾ രംഗത്തെത്തി. സാധാരണക്കാരായ, കൃഷി ഉപജീവനമായിട്ടുള്ള വ്യക്തികള്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാനും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാകുമെന്നും കന്നഡ സംസാരിക്കാന്‍ അറിയാവുന്നവരെ ഇവരുമായുള്ള ആശയവിനിമയത്തിന് നിയമിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.

അതേസമയം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പ്രതികരണവുമായി കനാറ ബാങ്കും രംഗത്തെത്തി.

'കര്‍ണാടക ഞങ്ങള്‍ക്ക് ഒരു സംസ്ഥാനം മാത്രമല്ല, ഞങ്ങളുടെ ജനനം തന്നെ ഇവിടെയാണ്. കന്നഡ ഞങ്ങള്‍ക്ക് ഒരു ഭാഷ മാത്രമല്ല, അഭിമാനവും വികാരവുമാണ്. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചിലും പ്രാദേശിക ഭാഷ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്' എന്ന് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അവര്‍ അറിയിച്ചു. ബഹുഭാഷകളുള്ള നമ്മുടെ രാജ്യത്ത്, പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരിക്കും പല ഉത്തരവാദിത്തങ്ങളിലും ഉള്ളതെന്ന കാര്യവും ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കര്‍ണാടകയില്‍ ഇത്തരത്തിലെ ആദ്യത്തെ സംഭവമല്ലിത്, മുമ്പ് ഒരു എസ്ബിഐ ഉദ്യോഗസ്ഥ കസ്റ്റമറിനോട് കന്നഡയില്‍ സംസാരിക്കാന്‍ തയ്യാറാകാത്തത് വിവാദമായിരുന്നു.

Content Highlights : Women in Karnataka at Canara Bank plead the Official to speak in Kannada, as she dont know English

dot image
To advertise here,contact us
dot image