ഗോവയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓലയ്ക്കും ഊബറിനും വിലക്ക് ഏർപ്പെടുത്തി ഗോവ ​ഗവൺമെൻ്റ്

ലോക്കൽ ടാക്സിക്കാരിൽ നിന്നും തീരദേശ മേഖലയിലെ എംഎൽഎ മാരിൽനിന്നുമുള്ള കനത്ത സമ്മർദമാണ് ഈ തീരുമാനം എടുത്തതിനു പിന്നിൽ

dot image

പനാജി: ​ഗോവയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഗോവയിൽ ഇപ്പോൾ ഓൺലൈൺ ടാക്സി സർവിസുകളായ ഓലക്കും ഊബറിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പ്രാദേശിക ടാക്സി ഓപ്പറേറ്റർമാരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് വ്യക്തമാക്കി.

ലോക്കൽ ടാക്സിക്കാരിൽ നിന്നും തീരദേശ മേഖലയിലെ എംഎൽഎ മാരിൽനിന്നുമുള്ള കനത്ത സമ്മർദമാണ് ഈ തീരുമാനം എടുത്തതിനു പിന്നിൽ. ഓലയും ഊബറും ഇനി സംസ്ഥാനത്തു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. എം എൽ എമാരായ മൈക്കൽ ലോബോ, ജിത് അരോൽകർ എന്നിവർ ഉൾപ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രമോദ് സാവന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ വിനോദ സഞ്ചാരികളും ഡ്രൈവർമാരും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ടാക്സി നിരക്കുകൾ ഏകീകരിക്കണമെന്ന് എംഎൽഎമാർ സർക്കാറിനോട് ആവശ്യപ്പെട്ടു. ടാക്സി മേഖലയിൽ നിന്നുള്ള ശക്തമായ പ്രാതിനിധ്യം വിനോദ സഞ്ചാര മേഖലയിൽ അനിവാര്യമാണെന്നും എംഎൽമാർ ആവശ്യപ്പെട്ടു.എല്ലാവിഭാഗം ജനങ്ങളുമായി ആലോചിച്ചു മാത്രമേ വിനോദ സഞ്ചാര മേഖലയിൽ തീരുമാനങ്ങൾ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു.

Content Highlight : Goa Government has banned Ola and Uber

dot image
To advertise here,contact us
dot image