ഞെട്ടലുണ്ടാക്കുന്നു, എല്ലാവരുടെയും സുരക്ഷയ്ക്ക് പ്രാർത്ഥിക്കുന്നു; അഹമ്മദാബാദ് വിമാനാപകടത്തിൽ യൂസുഫ് പത്താൻ

ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ AI171 വിമാനമാണ് പറന്നയുടനേ അപകടത്തില്‍പ്പെട്ടത്.

dot image

അഹമ്മദാബാദ്: വിമാനാപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താന്‍. വിമാനാപകടം ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. എല്ലാ യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ AI171 വിമാനമാണ് പറന്നയുടനേ അപകടത്തില്‍പ്പെട്ടത്.

മേഘാനിനഗറിന് സമീപം പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂര്‍ണമായും നിറച്ചിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങള്‍ തേടിയതായാണ് വിവരം. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു.

Content Highlights:Yusuf Pathan responds on Ahmadabad Plane Crash

dot image
To advertise here,contact us
dot image