എ സിയും ടിവി സ്‌ക്രീനും റിമോട്ടും പ്രവര്‍ത്തിക്കുന്നില്ല: അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ വീഡിയോ വൈറൽ

ഇതൊക്കെ കൊണ്ടാണ് എയര്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മോശം എയര്‍ലൈന്‍ സര്‍വീസാണ് എന്ന് പറയുന്നത്. '-എന്നാണ് ആകാശ് വീഡിയോയിൽ പറയുന്നത്

dot image

ഡൽഹി: അപകടത്തില്‍പ്പെട്ട വിമാനത്തിന് തകരാറുണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പുളള സര്‍വീസില്‍ ഇലക്ടോണിക് സര്‍വീസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനത്തിന് അകത്തുനിന്നുളള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു പരാതി നല്‍കുന്നതിനായി ചിത്രീകരിച്ചതാണ് എന്ന തലക്കെട്ടോടെ എക്‌സിലാണ് വീഡിയോ പ്രചരിക്കുന്നത്. ആകാശ് എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിലെ സീറ്റുകളിലെ സര്‍വീസുകള്‍ പ്രവര്‍ത്തനരഹിതമാണ് എന്നാണ് ആകാശ് ആരോപിക്കുന്നത്. വിമാനത്തിലെ എ സി അടക്കം പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിക്കുന്നു.

'വിമാനം ഇപ്പോള്‍ പുറപ്പെടും. എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിക്കുന്നില്ല. ആളുകള്‍ ചൂട് സഹിക്കാന്‍ കഴിയാതെ കൈവശമുളള മാഗസിനുകളും ന്യൂസ്‌പേപ്പറുകളുംവെച്ച് വീശുകയാണ്. ടി വി സ്‌ക്രീനും പ്രവര്‍ത്തനരഹിതമാണ്. ക്യാബിന്‍ ക്രൂവിനെ വിളിക്കാനുളള കണ്‍ട്രോളിലെ ബട്ടനും വര്‍ക്കിംഗല്ല. ലൈറ്റുപോലും മര്യാദയ്ക്ക് പ്രവര്‍ത്തിക്കുന്നില്ല. ഇതൊക്കെ കൊണ്ടാണ് എയര്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മോശം എയര്‍ലൈന്‍ സര്‍വീസാണ് എന്ന് പറയുന്നത്. '-എന്നാണ് ആകാശ് വീഡിയോയിൽ പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റ് മുഴുവൻ യാത്രക്കാരും മരിച്ചു. രമേശ് വിസ്വാഷ് കുമാർ എന്നയാളാണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്.

Content Highlights: x user share video from air india flight complaining poor service

dot image
To advertise here,contact us
dot image